Categories: India

എഐസിസി സെക്രട്ടറി കമറുല്‍ ഇസ്ലാം അന്തരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കേരളത്തിന്റെ ചുമതയുള്ള എഐസിസി സെക്രട്ടറി കമറുല്‍ ഇസ്ലാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ബംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം.

കേരളത്തിന്റെ സംഘടനാ ചുമതയുള്ള എഐസിസി സെക്രട്ടറി ഖമര്‍ ഉല്‍ ഇസ്ലാം എംഎല്‍എയുടെ ആകസ്മികമായ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ അനുശോചിച്ചു. ദീര്‍ഘകാലം കര്‍ണ്ണാടക നിയമസഭാംഗവും മന്ത്രിമായിരുന്ന ഖമര്‍ ഉല്‍ ഇസ്ലാം മികച്ച ഭരണാധികാരിയായിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍വേണ്ടി അദ്ദേഹം ശക്തമായ ശബ്ദിക്കുകയും ചെയ്തിരുന്നു.

എഐസിസി സെക്രട്ടിയായ ശേഷം കഴിഞ്ഞമാസം കേരളത്തിലെത്തിയ അദ്ദേഹം ഇന്ദിരാഭവന്‍ സന്ദര്‍ശിക്കുകയും കെപിസിസി ഭാരവാഹികള്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും സംഘടനാ കാര്യങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Recent Posts