കല്‍പ്പറ്റ:തൊഴിൽ ആരാധനയായി കാണണമെന്ന് എൻ.ജി.ഒ.സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.റ്റി.സുകുമാരൻ. ബി.എം.എസ്.മാനന്തവാടി മേഖല കമ്മറ്റി സംഘടിപ്പിച്ച വിശ്വകർമ്മജയന്തി പൊതു സമ്മേളനം ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരികുകയായിരുന്നു. അദ്ദേഹംഭാരതീയർ തൊഴിൽ ആരാധനയായി കാണണം. അങ്ങനെ കാണുമ്പോഴാണ് തൊഴിലിന് മഹത്വം ഉണ്ടാവുക. തൊഴിലാളികളെ രാഷ്ട്രീയ വേർതിരിവായി കാണാതെ തൊഴിലാളികൾ ഒറ്റകെട്ടാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കാണെണം.അങ്ങനെ കാണുന്നതുകൊണ്ടാണ് ബി.എം.എസ് ഇന്ന് രാജ്യത്തെ എറ്റവും വലിയ അംഗബലമുള്ള തൊഴിലാളി സംഘടനയായി മാറിയതെന്നും കെ.റ്റി.സുകുമാരൻ പറഞ്ഞൂ.ചടങ്ങിൽ മേഖല സെക്രട്ടറി സന്തോഷ് ജി നായർ, അദ്ധ്യക്ഷത വഹിച്ചു, ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജി.കെ.മാധവൻ, സുനിൽ ഇടിക്കര, ശശിധരൻ നമ്പ്യാർ, വി.ആർ.രാകേഷ് തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: