Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മഴ കനത്തു ജില്ലയില്‍ വ്യാപക നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 09:57 pm IST
in Palakkad

പാലക്കാട്:ശക്തമായി തുടരുന്ന കാറ്റിലും മഴയിലും ജില്ലയിലെങ്ങും വ്യാപക നാശനഷ്ടം. മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. അഗളി, ചെറുപ്പളശ്ശേരി, മണ്ണാര്‍ക്കാട്, വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് നാശനഷ്ടം ഏറെയും.ലക്ഷക്കണക്കിന് രൂപയുടെ പച്ചക്കറിപഴവര്‍ഗ വിളകള്‍ നശിച്ചതായാണ് കൃഷിവകുപ്പ് നല്‍കുന്ന വിവരം.

അഗളി:കനത്ത മഴയില്‍ അട്ടപ്പാടിയില്‍ പല ഭാഗത്തും വ്യാപക നാശനഷ്ടം. മേഖലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുവീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. ഞായറാഴ്ച രാവിലെ ആറരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പുതുര്‍ പഞ്ചായത്തിലെ ആനക്കല്‍ ഊരിന്റെ ഭാഗമായ രാമന്‍കോളനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഊരുവാസികളായ പച്ച, ജാനകി എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. സംഭവ സമയത്ത് പച്ചയും കുടുംബവും വീട്ടിലില്ലായിരുന്നു. ജാനകി മകന്‍ മാതന്റെ വീട്ടിലുമായിരുന്നു. ഉരുള്‍ പൊട്ടലില്‍ മാതന്റെ 60ഓളം ആടുകളും 700വാഴകളും ഒലിച്ചുപോയി. പ്രദേശത്തെ ആറോളം വീടുകള്‍ക്ക് ഭാഗികമായി നാശം സംഭവിച്ചു. ചെന്തക്കട്ടി മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് മേഖലയില്‍ വ്യാപകനാശനഷ്ടമുണ്ടായത്. മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത പ്രദേശവാസികളെ ഐ.ടി.ഡി.പി.യ്‌ക്കു കീഴിലുള്ള കാരുണ്യാശ്രമത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു.

അഗളി പഞ്ചായത്തിലെ കല്‍ക്കണ്ടി വണ്ടന്‍പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പതിയിരിക്കുംതൊട്ടില്‍ ഔസേപ്പ്, മുണ്ടക്കോട്ടുക്കുറശി റംല എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും ഒലിച്ചുപോയി. സംഭവസമയത്ത് വീടിനുള്ളിലായ ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ഓടയില്‍ നാസറിന്റെ ബൈക്ക് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. മേഖലയിലെ നാലോളം വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. പ്രദേശവാസികളെ കക്കുപ്പടി ഗവ.യു.പി. സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ജെല്ലിപ്പാറ കുരിശുമലയ്‌ക്കുസമീപം തോട്ടിങ്കരയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഇല്ലിക്കല്‍ ജോസിന്റെ് വീട് പൂര്‍ണ്ണമായും നശിച്ചു. മേഖലയിലെ മറ്റ് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുക്കാലി ചോലക്കാടുണ്ടായ ഉരുള്‍പൊട്ടലില്‍ നാലുവീടുകള്‍ ഭാഗികമായി തകര്‍ന്നു. മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചലില്‍ ചെമ്മണ്ണൂരില്‍ രണ്ടുവീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ചെമ്മണ്ണൂര്‍ സ്വദേശികളായ ഗിരീഷ്, സുരേന്ദ്രന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.

ചെര്‍പ്പുളശ്ശേരി: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലില്‍ തൂത കാളക്കുന്നിനു സമീപം പനഞ്ചിക്കല്‍ ശ്രീനിവാസന്റെ വീട് ഭാഗികമായി തകര്‍ന്നു. അടുക്കളയോട് ചേര്‍ന്നുള്ള ഇരുപതടിയോളം ഉയരത്തിലുള്ള മണ്ണും പാറയും പൊട്ടിയടര്‍ന്ന് വീടിന്റെ കോണ്‍ക്രീറ്റ് ഭാഗമുള്‍പ്പെടെ തകര്‍ന്ന നിലയിലാണ്. ഞായറാഴ്ച രാവിലെ ഏകദേശം 10 മണിയോടെയാണ് നാശനഷ്ടമുണ്ടായത്. സംഭവ സമയത്ത് ശ്രീനിവാസന്റെ ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല അബേദ്ക്കര്‍ കോളനി ഉരുള്‍പ്പൊട്ടി 30ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. വാണിയംപാറയില്‍ വീട്ടിനകത്ത് വെള്ളം കയറി. ആറു വീട്ടുകാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തെങ്കരകോല്‍പ്പാടത്ത് അയ്യപ്പക്ഷേത്രത്തിലും നെല്ലിപ്പുഴ ശ്രീഭദ്രകാളി ക്ഷേത്രത്തിലും വെള്ളം കയറി. കോല്‍പ്പാടത്ത് പണിക്കരുപാറക്കല്‍ വീട്ടില്‍ ഗോപാലന്റെ വീട്ടില്‍ വെള്ളം കയറി വൃദ്ധരായ മാതാപിതാക്കളേയും കുട്ടികളേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. മുക്കണ്ണത്ത് ഹോളോബ്രിക്‌സ് കമ്പനിയില്‍ കുടുങ്ങിയ എട്ട് അസാം സ്വദേശികളെ ഫയര്‍ഫോഴ്‌സും, പോലീസും, നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. തെങ്കര, ചേറുംകുളം, മെഴുകുംപാറ ഭാഗങ്ങളിലുള്ള കോഴിഫാമുകളില്‍ വെള്ളം കയറി.

ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത, പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ദീന്‍, മണികണ്ഠന്‍, ചിന്നക്കുട്ടന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നെല്ലിപ്പുഴ മാന്തോണിഭാഗത്ത് എട്ടു വീടുകള്‍ വെള്ളത്തിനടിയിലായി. അട്ടപ്പാടിചുരത്തില്‍ ഉരുള്‍പ്പൊട്ടല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ രണ്ടുദിവസമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.