കണ്ണൂര്‍: കൊളത്തൂര്‍ അദൈ്വതാശ്രമം രജതജയന്തിയുടെ ഭാഗമായി ഇന്ന് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന ഹിന്ദുമഹാസമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ഉച്ചക്ക് 2.30 ന് പോലീസ് കോ-ഓപ്പ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ പൗരപ്രമുഖ സംഗമവും ധര്‍മ്മവാഹിനി സംഗമവും നടക്കും. തുടര്‍ന്ന് അഞ്ച് മണിക്ക് ടൗണ്‍ സ്ക്വയറില്‍ ആചാര്യ സംഗമം, സമാദരണം, ധര്‍മ്മ സംവാദം, സംശയ നിവാരണം എന്നിവയുമുണ്ടാകും.
സന്യാസിശ്രേഷ്ഠരായ അമൃതകൃപാനന്ദപുരി, പ്രേംവൈശാലി, സാധു വിനോദ് സ്വാമി തുടങ്ങിയവര്‍ ചേര്‍ന്ന് ദീപപ്രോജ്വലനം നടത്തും. സ്വാഗതസംഘം ചെയര്മാന് അഡ്വക്കറ്റ് എം.കെ.രഞ്ജിത്ത് അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് മണിവര്ണന് ആമുഖഭാഷണം നടത്തും. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണവും സംശയനിവാരണവും നടത്തും. പൗരപ്രമുഖ സംഗമത്തോടനുബന്ധിച്ച് ഗുരുദക്ഷിണ അര്‍പ്പിക്കല്‍ നടക്കും. എം.കെ.രഞ്ചിത്ത് അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ കെ.വി.ജയരാജന് മാസ്റ്റര്‍, എ.പി.സുമേഷ്, സി.ആര്.രാജന്, പബ്ലിസിറ്റി ചെയര്മാന് എ.ദാമോദരന്‍, കെ.ഒ.ജയകൃഷ്ണന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: