പാലക്കാട്:ജില്ലാ ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം. പാലക്കാട് കാക്കയൂര്‍ സ്വദേശി കണ്ടന്റെ മൃതദേഹത്തോട് ആനദരവ് കാണിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ജില്ലാ ആശുപത്രിയിലെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന കണ്ടന് ശനിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് മരിച്ചത്. എന്നാല്‍ ഡോക്ടര്‍മാരാരും സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ച് മരണം സ്ഥിരീകരിച്ചില്ല. തുടര്‍ന്ന് വാര്‍ഡില്‍ പ്രവേശിപ്പിച്ചവരും രാഷ്ട്രീയ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയതോടെയാണ് പൊലീസിന്റെ സാന്നിധ്യത്തില്‍ ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിച്ചത്.
രാവിലെ എട്ടോടെ വാര്‍ഡിന് മുമ്പില്‍ എത്തിയ കണ്ടന്റെ മകളെ വാര്‍ഡിലേക്ക് സുരക്ഷാ ജീവനക്കാര്‍ കയറ്റിവിട്ടില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. നെന്മാറ കക്കയൂര് സ്വദേശി കണ്ടനെ വെള്ളിയാഴ്ചയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളുമായാണ് കണ്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരാരും പരിശോധിക്കാന്‍ എത്തിയില്ല എന്നും പരാതിയുണ്ട്.
ഇതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെയാണ് കണ്ടന് മരിച്ചത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും ഡോക്ടര്‍മാരാരും എത്തിയില്ലെന്നാണ് ആക്ഷേപം. പ്രതിഷേധത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ എത്തിയെങ്കിലും സംഭവിച്ച വീഴ്ചയെ കുറിച്ച് ഒന്നും പറഞ്ഞില്ല.
വീണ്ടും പ്രതിഷേധമുയര്‍ന്നതോടെ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന ഉറപ്പ് നല്‍കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കിടയിലെ ശീതസമരമാണ് ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. വീഴ്ചകള്‍ പതിവാകുമ്പോളും ആര്‍ക്കെതിരേയും നടപടിയെടുക്കാതെ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ കൈകൊള്ളുന്നത്.
വേണ്ട രീതിയില്‍ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റ് രോഗികളും രംഗത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: