ബത്തേരി: പ്രകൃതിവിരുദ്ധപീഡനത്തിന് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. നമ്പ്യാര്കുന്ന സ്വദേശി പടിഞ്ഞാറേകളന്നൂര് രാജേഷ്(36)നെയാണ് ബത്തേരി സി ഐയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാളുടെ നമ്പ്യാര്കുന്നിലെ ബാബര്ഷോപ്പില് വെച്ച് ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നാട്ടുകാര്‍ വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി രാജേഷിനെ കസ്റ്റഡിയിലെടുത്ത് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: