പാലക്കാട്:നഗരസഭ പരിധിയില്‍ നടപ്പാക്കുന്ന തുമ്പൂര്‍മുഴി മാതൃകയിലുളള മാലിന്യസംസ്കരണത്തിന് ഇതുവരെ 110 പേര് അപേക്ഷ നല്‍കിയതായി സെക്രട്ടറി അറിയിച്ചു.
ഒക്ടോബര്‍ ഒന്നുമുതല്‍ വീടുകളില്‍ നിന്ന് ജൈവമാലിന്യ ശേഖരിക്കുന്നത് നിര്ത്തലാക്കുന്നസാഹചര്യത്തില് ജൈവമാലിന്യസംസ്കരണത്തിന് ഒട്ടുംതന്നെ സ്ഥലസൗകര്യമില്ലാത്തവരില് നിന്നാണ്അപേക്ഷ ക്ഷണിച്ചത്.ലഭ്യമായ അപേക്ഷകളില്‍ നഗരാസഭാധികൃതര് പരിശോധന നടത്തി മാലിന്യസംസ്കരണത്തിന് സ്ഥലസൗകര്യമില്ല എന്ന് ഉറപ്പായതിനു ശേഷമാവും വീടുകള്‍ക്ക് മാലിന്യസംസ്കരണത്തിന് അവസരം നല്‍കുക.
നഗരസഭാ കാര്യാലയ പരിസരം,ശഖരിപുരം,പുതുപള്ളി തെരുവിലെ നഗരസഭാ അറവുശാല പരിസരം,വെണ്ണക്കര എന്നിവിടങ്ങളിലാണ് നഗരസഭ തുമ്പൂര്‍മുഴി മാതൃകയില്‍ ജൈവമാലിന്യസംസ്കരണ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.ഇവയ്ക്ക്പുറമെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം,ലക്ഷ്മി നാരായണപുരം,മണലി എന്നിവിടങ്ങളില്‍ തുമ്പൂര്‍മുഴി മാതൃക സജ്ജമാക്കി വരികയാണ്.
സംസ്്കരണത്തിന് ഒരെണ്ണത്തിന് അഞ്ച് ലക്ഷത്തോളമാണ് ചെലവ്.നഗരസഭ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക ചെലവഴിക്കുന്നത്.നഗരസഭാ എഞ്ചിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തുളള ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ബിന്നുകളിലൊവലുപ്പമുളള മറ്റേതെങ്കിലും കോണ്‍ക്രീറ്റ് നിര്മാണത്തിലൊ സുഷിരങ്ങളിട്ട് വായുസഞ്ചാരമുറപ്പാക്കി കരിയിലയും ചാണകവും ഉപയോഗിച്ച് 90ദിവസത്തിനകം ജൈവമാലിന്യം വളമാക്കി മാറ്റുകയാണ് രീതി.ഒരു ദിവസം എട്ട് മുതല്‍ 10 കിലോഗ്രാം വരെ ജൈവമാലിന്യം സംസ്്ക്കരിക്കാം.ആകെ 1.8 ടണ്‍ മാലിന്യം സംസ്ക്കരിക്കാം.മൊത്തം 250 കിലോഗ്രാം വളം അതുവഴി ലഭിക്കും.
ചാണക ഇനോക്കുലം ഉപയോഗിക്കുന്നതിനാല്‍ ദുര്‍ഗന്ധം ഒട്ടും തന്നെ ഉണ്ടാവില്ല.ചെറിയ ബിന്നുകളില്‍ അടുക്കളയ്ക്കകത്തു വരെ ഇതേ രീതിയില്‍ ജൈവമാലിന്യം സംസ്കരിക്കാം.
നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ നനവ്പൂര്ണ്ണമായല്ലെങ്കിലും ഭൂരിഭാഗമെങ്കിലും അകറ്റിയാണ് നിക്ഷേപം നടത്തേണ്ടത്.തുമ്പൂര്‍മുഴി മാലിന്യസംസ്കരണ സംവിധാനത്തിന് മഴയോ വെയിലോ ഏല്ക്കാന് പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: