കുട്ട്പലാങ്, യൂക്കില്ല (ബംഗ്ലാദേശ്): റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ മാത്രമല്ല ഹിന്ദുക്കളും മ്യാന്‍മാറില്‍ നിന്ന് അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലേക്ക് എത്തുന്നെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മാറില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ന്യൂനപക്ഷമായ ഹിന്ദുവിശ്വാസികളും ഇരായാക്കപ്പെടുന്നതായി രക്ഷപ്പെട്ട് ബംഗ്ലാദേശിലെ അഭയാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന ക്യാമ്പില്‍ താമസിക്കുന്ന അക്കീറ പറയുന്നു.
തന്റെ ഭര്‍ത്താവും സമ്പാദ്യവും എല്ലാം കലാപത്തില്‍ നഷ്ടപ്പെട്ടു. രഖിനാ സംസ്ഥാനത്ത് നടക്കുന്നത് മതം നോക്കിയുള്ള അതിക്രമമല്ല. കലാപകാരികള്‍ സ്വന്തം ഗ്രാമം ചുട്ടെരിച്ച് ഹിന്ദു വനിതയെ ബലാസംഗം ചെയ്ത് ക്രൂരമയി കൊല്ലപ്പെടുത്തിയതായും അവര്‍ പറഞ്ഞു. ഫക്കീര്‍ ബസാറിലേക്ക് തന്നെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് ഒരു വര്‍ഷമാവുന്നതേ ഉള്ളൂ.
മുഖമൂടി ധരിച്ചെത്തിയ ആള്‍ തന്റെ കുടുംബത്തിലെ ഒരു പുരുഷനെ പോലും ബാക്കിവെച്ചില്ല. നാലു മാസം ഗര്‍ഭിണിയായ ഇവര്‍ വന്യജീവികളടക്കമുള്ള കാട്ടിലൂടെ വളരെ കഷ്ടപ്പെട്ടാണ് കുട്ടുപാലങില്‍ ഹിന്ദുകള്‍ക്കായി ഒരുക്കിയ ക്യാമ്പില്‍ എത്തിയത്.
















