വെള്ളമുണ്ട;എടച്ചേരി അംഗന്‍വാടി കിണറിന്റെ മൂടി തകര്‍ക്കുകയും പലദിവസങ്ങളിലായി പത്തോളം തവണ ഡീസല്‍,കരിഓയില്‍ മുതലായവ കിണറ്റിലൊഴിക്കുകയും ചെയ്ത് ഭീതി പടര്‍ത്തിയ പ്രതിയെ വെള്ളമുണ്ട പോലീസ് പിടികൂടി. വെള്ളമുണ്ട പുളിഞ്ഞാല്‍ അടായി സിദ്ധീഖ് (32) നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. അംഗന്‍വാടി ടീച്ചറോടുള്ള വ്യക്തിവൈരാഗ്യമാണ് ചെയ്തികള്‍ക്ക് പിന്നിലെന്ന് പോലീസ്. പ്രതിക്കെതിരെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തു.ഇരുപതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തൊണ്ടര്‍നാട് പഞ്ചായത്തിലെ പത്താം വാര്‍ഡ് കാഞ്ഞിരങ്ങാട് എടച്ചേരി അംഗന്‍വാടിക്ക് നേരെയാണ് പലതവണകളിലായി അജ്ഞാതന്റെ ആക്രമണമുണ്ടായിരുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: