ബാഗ്ദാദ്: തെക്കന്‍ ഇറാക്കി നഗരമായ നസ്രിയയില്‍ മൂന്നിടങ്ങളില്‍ നടന്ന ചാവേര്‍ ആക്രമങ്ങളില്‍ 74 പേര്‍ കൊല്ലപ്പെട്ടു. പോലീസ് ചെക്ക്‌പോസ്റ്റിലും നസ്രിയയിലെ ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് റെസ്റ്റോറന്റുകളിലമാണ് ഭീകരാക്രമണം നടന്നത്.
സുരക്ഷാ സൈനികരുടെ വേഷത്തിലെത്തിയ ഭീകരര്‍ മോഷ്ടിച്ച സൈനിക വാഹനങ്ങള്‍ ഓടിച്ച് കയറ്റുകയായിരുന്നു. നൂറോളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു.
ഭീകരരുടെ ശക്തി കേന്ദ്രമായ മൊസൂളിലെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് താവളം മാറ്റുന്നതിനുള്ള തന്ത്രമാണ് ഈ ഭീകരാക്രമണമെന്ന് പോലീസ് പറഞ്ഞു.
ചാവേര്‍ വേഷം ധരിച്ചെത്തിയ അക്രമികള്‍ റെസ്റ്റോറന്റിലെത്തി സ്വയം പൊട്ടി തെറിച്ചു, തോക്കുധാരികളായ ഭീകരര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു നേരെ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തു.
ചെക്ക് പോസ്റ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക്ക് സ്‌റ്റേറ്റ് ഏറ്റെടുത്തു.
















