പൂക്കോട്ടുംപാടം: പുതുതായി പൂക്കോട്ടുംപാടത്ത് ആരംഭിക്കുന്ന നിലമ്പൂര്‍ ഗവ.കോളേജില്‍ ഐശ്ചികവിഷയമായി സംസ്കൃതം അനുവദിക്കണമെന്നും, സ്കൂളുകളില്‍ പ്രാഥമികതലം മുതല്‍ തന്നെ സംസ്കൃതം നിര്‍ബന്ധ വിഷയമാക്കണമെന്നും വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല സംസ്കൃത കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലമ്പൂര്‍ ഉപജില്ലയില്‍ തന്നെ 10000ലധികം സംസ്കൃതം പഠിതാക്കളുണ്ട്. ഇവരൊക്കെ തുടര്‍പഠനം നടത്താന്‍ മറ്റുജില്ലകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇതൊഴിവാക്കാന്‍ പുതിയ കോളേജില്‍ സംസ്കൃതം ബിരുദം കോഴ്സ് അനുവദിക്കണം.
പൂക്കോട്ടുംപാടത്ത് നടന്ന സംസ്കൃതദിനാഘോഷം അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്തു.പഞ്ചയാത്ത് അംഗം പി.എം.ബിജു അധ്യക്ഷത വഹിച്ചു.ഗവ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ സി.പി.സലാഹുദ്ദീന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: