മലപ്പുറം: പൊന്നാനി നഗരസഭയിലെ ശക്തി തിയറ്ററിന് പിന്‍വശത്തുള്ള പാടം നികത്താന്‍ ഉത്തരവിട്ട സംഭവം വിജിലന്‍സ് അന്വേഷിക്കും.
കൊതുക് പെരുകുന്നു വെള്ളക്കെട്ട് രൂപപ്പെടുന്നു എന്ന കാരണങ്ങള്‍ ഉന്നയിച്ചാണ് പാടം നികത്താന്‍ നഗരസഭാ സെക്രട്ടറി അനുമതി നല്‍കിയത്. എന്നാല്‍ ഇതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
പരാതി വ്യാപകമായതിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായ ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. പ്രദേശവാസിയായ എ.കെ.ജബ്ബാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 2008 തണ്ണീര്‍ത്തട നിയമം നിലനില്‍ക്കെ കൊതുകിന്റെ പേരില്‍ പാടം നികത്തുന്നതിന് ഉത്തരവിട്ടതിലൂടെ നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് പൊന്നാനി മുനിസിപ്പല്‍ സെക്രട്ടറി നടത്തിയിരിക്കുന്നതെന്നും പരാതിക്കാരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: