കെയ്‌റോ: ഈജിപ്ത്-റഷ്യ സംയുക്ത സൈനികാഭ്യാസം കെയ്‌റോയില്‍ ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക രംഗത്ത് സഹകരണം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സൈനികാഭ്യാസം നടത്തുന്നത്.
600 സൈനികരാണ് അഭ്യാസത്തിലുള്ളത്. ഭീകരവിരുദ്ധ ഓപ്പറേഷനുകളാണ് പരിശീലനത്തില്‍ പ്രധാനം. ഈജിപ്ത്-സൗദി അറേബ്യ വ്യോമസേനകള്‍ ചേര്‍ന്നുള്ള സംയുക്ത അഭ്യാസം വ്യാഴാഴ്ച തുടങ്ങുന്നുണ്ട്.
















