മുംബൈ : ഐഡിയ സെല്ലുലാര്‍ രാജ്യത്ത് 2.60 ലക്ഷം വില്‍പ്പന കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നു. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകള്‍ വ്യാപിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണിത്. ഇതിന്റെ ഭാഗമായി പുതിയ കേന്ദ്രങ്ങളില്‍ 50 ശതമാനം പുതിയ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസിനായാണ്.
ആഗസ്ത് വരെ ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പുതിയതായി 50,000 ബ്രോഡ്ബാന്‍ഡ് വില്‍പ്പന കേന്ദ്രങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ 5888 നഗരങ്ങള്‍ക്കും, 1,05,755 ഗ്രാമങ്ങള്‍ക്കും ഐഡിയയുടെ സേവനങ്ങള്‍ ലഭിയമാക്കാന് സാധിച്ചിട്ടുണ്ട്.
അതായത് രാജ്യത്തെ ജനസംഖ്യയുടെ 45 ആളുകള്‍ക്ക് ഐഡിയയുടെ സേവനം ലഭിക്കുന്നുണ്ട്. കൂടാതെ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 150,000 കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ്വര്ക്കും സ്ഥാപിക്കുന്നുണ്ടെന്ന് ഐഡിയ പുറചീഫ് ടെക്നോളജി ഓഫീസര്‍ അനില്‍ ടണ്ടന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: