Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടി മില്ലറ്റ് ഗ്രാമം പദ്ധതി ആദിവാസികള്‍ക്ക് സര്‍ക്കാരില്‍ നിന്നും തുക ലഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 09:41 pm IST
in Palakkad

അഗളി:അട്ടപ്പാടിയിലെ ആദിവാസികളുടെ കാര്‍ഷികപരമായ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘മില്ലറ്റ് ഗ്രാമം’ (ചെറുധാന്യ ഗ്രാമം) പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ല.

സംസ്ഥാന കൃഷി വകുപ്പ് പട്ടികവര്‍ഗ്ഗ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രഥമയോഗം 11ന് കൃഷിമന്ത്രിയുടെയും പട്ടികജാതിവര്‍ഗ്ഗ, പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തില്‍ അഗളിയില്‍ നടന്നിരുന്നെങ്കിലും പദ്ധതിയ്‌ക്ക് ആവശ്യമായ തുകയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ ആദിവാസികള്‍ തന്നെ തങ്ങളുടെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങള്‍ ഉല്‍പ്പാദിക്കും. ഇവരുടെ ആവശ്യം കഴിഞ്ഞുള്ളവ കൃഷി വകുപ്പ് നേരിട്ട് കര്‍ഷകരില്‍ നിന്നും ശേഖരിച്ച് വിപണിയില്‍ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ മേഖലയിലെ മൂന്നുപഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത 34 ഊരുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പരമ്പരാഗത ഭക്ഷ്യവിഭവങ്ങളായ റാഗി,ചോളം, മക്കചോളം,ചാമ, വരഗ, പനിവരഗ,കുതിരവായ് എന്നിവയാണ് കൃഷി ചെയ്യുന്നത്. കൂടാതെ പയറുവര്‍ഗങ്ങളില്‍പെട്ട മുതിര, തുവര, ഉഴുന്ന്, പയര്‍ എന്നിവയും 15 ഹെക്ടറില്‍ പച്ചക്കറിയും കൃഷിചെയ്യും. കര്‍ഷകരുടെ ഭൂമി ഉഴുതും, വിത്തുകളും ആവശ്യമായ ജൈവളവും കൃഷി വകുപ്പ് നല്‍കും. മൂന്ന് വര്‍ഷത്തിനകം പദ്ധതി പൂര്‍ണ്ണതയിലെത്തിക്കുകയാണ് ലക്ഷ്യം.

മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി മൊത്തം ആറുകോടി 11ലക്ഷം രൂപയാണ് ആവശ്യം. ഇതില്‍ നാലുകോടി 11ലക്ഷം രൂപ പട്ടികവര്‍ഗ്ഗ വകുപ്പും രണ്ടുകോടി രൂപ കൃഷി വകുപ്പുമാണ് നല്‍കുന്നത്. എന്നാല്‍ ഇതില്‍ കൃഷി വകുപ്പിന്റെ് രണ്ടുകോടി മാത്രമേ പദ്ധതിയ്‌ക്കായി ഇതുവരെ ലഭിച്ചിട്ടുള്ളൂ പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നുള്ള തുകയുടെ കാര്യത്തില്‍ തത്വത്തില്‍ അനുവാദം കിട്ടിയിട്ടുണ്ടെങ്കിലും തുക ഇനിയും അനുവദിച്ചിട്ടില്ല.

ആദ്യഘട്ടത്തില്‍ പദ്ധതിയ്‌ക്കായി രണ്ടുകോടി 42 ലക്ഷം രൂപയാണ് ആവശ്യം. ഇതില്‍ പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും ലഭിക്കേണ്ട 42 ലക്ഷം രൂപ ഇനിയും ലഭിച്ചിട്ടില്ല. കൂടാതെ കൃഷിയില്‍ ആദിവാസികളെ സഹായിക്കാന്‍ ആവശ്യമായ ഫീല്‍ഡ് അസിസ്റ്റന്റുമാരെ ഇനിയും നിയമിച്ചിട്ടുമില്ല.

മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് അട്ടപ്പാടി കൃഷി അസി.ഡയറക്ടര്‍ ബി.സുരേഷ് പറഞ്ഞു.

ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മില്‍ ഇതില്‍ ധാരണയായിട്ടുണ്ട്. മേഖലയിലെ കാലാവസ്ഥ വ്യതിയാനമാണ് പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രധാന വെല്ലുവിളിയായി കൃഷി വകുപ്പ് കാണുന്നത്. ഇതിനെ അതിജീവിച്ച് പദ്ധതി സുഗമമായി നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കൃഷി അസി.ഡയറക്ടര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

Kerala

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

പുതിയ വാര്‍ത്തകള്‍

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.