. ബത്തേരി:ബ്രഹ്മഗിരിയുടെ മാംസ സംസ്ക്കരണശാലയിലേക്ക് കൊണ്ടുവന്ന പന്ത്രണ്ട് പോത്തുകളാണ് അവയെ കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ടതോടെ ചത്തത്.
ആന്ധ്രാപ്രദേശില്‍നിന്ന് കൊണ്ടുവന്നവയായിരുന്നു ഇവയെ. ബത്തേരിയിലെ അറവുശാലയ്ക്ക് സമീപം മഞ്ഞാടിയില്‍ ലോറി ചതുപ്പില്‍ കുടുങ്ങിയതാണ് അപകട കാരണം. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. നാട്ടുകാരും ബത്തേരി അഗ്നിശമനസേനായൂണിറ്റിലെ പ്രവര്‍ത്തകരും ചേര്‍ന്നാണ് ലോറിക്കടിയില്‍ കുടുങ്ങിയ മാടുകളെ പുറത്തെടുത്തത്.രക്ഷപ്പെട്ട ഒരു പോത്ത് ഭയന്നോടിയത് പ്രദേശത്ത് പരിഭ്രാന്തിക്ക് കാരണമായി. തുടര്‍ന്ന് മയക്കുവെടിവെച്ചാണ് ഇതിനെ പിടികൂടിയത്. അമിതഭാരമാണ് അപകട കാരണമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: