ബത്തേരി: ബസ്സില്‍ കടത്തുകയായിരുന്ന കര്‍ണാടക മദ്യവുമായി ഒരാളെ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് അധികൃതര്‍ പിടികൂടി. കര്‍ണാടക നഞ്ചന്‍കോട് സ്വദേശി സോമേഷി(33)നെയാണ് ഏഴരലിറ്റര്‍ മദ്യവുമായി എക്സൈസ് ഇന്‍സ്പെക്ടര്‍ സി അബുവും സംഘവും പിടികൂടിയത്. മൈസൂരുവില്‍ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഇന്നലെ രാവിലെ ഏഴോടെയാണ് സോമേഷിനെ 180 മില്ലിയുടെ 42 പാക്കറ്റ് മദ്യവുമായി പിടികൂടിയത്. ഇയാളെ പിന്നിട് കോടതിയില്‍ ഹാജരാക്കി. വാഹനപരിശോധനയ്ക്ക് പ്രിവന്റീവ് എക്സൈസ് ഓഫിസര്‍മാരായ കെ ജി ശശികുമാര്‍, കെ അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം എ രഘു, കെ കെ അജയകുമാര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: