Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അക്ഷരാണാം അകാരഃ അസ്മി (45)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 08:26 pm IST
inSamskriti

ലോകം ഉണ്ടായതിനുശേഷം മനു മുതലായവരിലൂടെ മനുഷ്യ ദേവവംശങ്ങള്‍ വളര്‍ന്നുവരുമ്പോള്‍ സംസാരിച്ചു തുടങ്ങിയ ഭാഷയാണ് സംസ്‌കൃതം. സംസ്‌കൃതത്തില്‍നിന്ന് ഉരുത്തിരിഞ്ഞ് പലവിധത്തിലും വളര്‍ന്ന് വികസിച്ച ഭാഷകള്‍ മാത്രമാണ് മറ്റെല്ലാ ഭാഷകളും എന്ന സത്യം അനിഷേധ്യമാണ്. സംസ്‌കൃത ഭാഷയിലെ ആദ്യത്തെ അകാരം- അ-എന്ന അക്ഷരമാണ്. അകാരത്തില്‍ എല്ലാ അക്ഷരങ്ങളും ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് അര്‍ജുനാ, ‘അ’ എന്ന അക്ഷരം ഞാന്‍ തന്നെയാണ്.

”അകാരോവിഷ്ണുരുച്യതേ”

(അകാരം വിഷ്ണു എന്ന് പറയപ്പെടുന്നു)

”അകാരോവൈ സര്‍വ്വാ വാക്”

(എല്ലാ വാക്കുകളും അകാരം ഉള്‍ക്കൊള്ളുന്നു) എന്ന് വേദവും പറയുന്നു.

സാമാസിക സു ദ്വന്ദ്വഃ അസ്മി (46)

സംസ്‌കൃത ഭാഷയില്‍ രണ്ടോ മൂന്നോ പദങ്ങളെ കൂട്ടിച്ചേര്‍ത്ത് സമാസിച്ച് പറയുന്ന രീതിയുണ്ട്. അതിനെയാണ് ‘സമാസം’ എന്ന് പറയുന്നത്. അവ്യയീഭാവം, തത്പുരുഷന്‍, ബഹുവ്രീഹി, കര്‍മ്മധാരയന്‍ ഇത്യാദിയാണ് സമാസങ്ങളുടെ പേര്‍. ഇവയില്‍ ‘ദ്വന്ദ്വ’ സമാസം എന്ന് പേരുള്ള ഒരു സമാസമുണ്ട്. ആ സമാസം എന്റെ വിഭൂതിയാണ്. കാരണം പൂര്‍വ പദത്തിനും രണ്ടാമത്തെ പദത്തിനും തുല്യപ്രാധാന്യമാണ്. ദ്വന്ദ്വസമാസത്തിനുള്ളത്. ഉദാഹരണം-രാമകൃഷ്ണന്മാര്‍ എന്നുപറയുമ്പോള്‍ രാമനും കൃഷ്ണനും തുല്യപ്രാധാന്യമാണ്.

അക്ഷയഃ കാലഃ അഹം ഏവ(47)

മുമ്പ് 30-ാം ശ്ലോകത്തില്‍ ”കാലഃ കലയതാം അഹം” എന്ന് പറഞ്ഞിട്ടുണ്ട്. അണു, ക്ഷണം, കാഷ്ഠ തുടങ്ങിയ കാലഗണന ക്ഷയസ്വഭാവമുള്ളതാണ്. ഈ ശ്ലോകത്തില്‍ ആ കാലത്തെ പ്രവര്‍ത്തിപ്പിക്കുന്ന, നശിക്കാത്ത കാലചക്രത്തെയാണ് പ്രതിപാദിക്കുന്നത്. അത് ഭഗവാന്റെ സ്വരൂപം തന്നെയാണ്; കാലകാലന്‍ കാലത്തെ പ്രവര്‍ത്തിപ്പിക്കുന്നത് ഭഗവാന്‍ തന്നെയാണ്. ”കാലോസ്മി ലോകക്ഷയകൃത്.”

മഹാഭാരതം ഉദ്യോഗപര്‍വ്വത്തില്‍ ഇങ്ങനെ പറയുന്നു.

”കാലചക്രം ജഗച്ചക്രം

യുഗചക്രം ച കേശവഃ

ആത്മയോഗേന ഭഗവാന്‍

പരിവര്‍ത്തയതേളനിശം”

(കാലമാകുന്ന ചക്രത്തെയും ബ്രഹ്മാണ്ഡങ്ങളാകുന്ന ചക്രത്തെയും യുഗങ്ങളാകുന്ന ചക്രത്തെയും പ്രവര്‍ത്തിപ്പിക്കുന്നത്, ഭഗവാന്‍ കേശവനാണ്. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ക്ക് പ്രവര്‍ത്തന ശക്തികൊടുക്കുന്നത് കൃഷ്ണന്‍ തന്നെയാണ്.)

വിശ്വതോ മുഖഃ ധാതാ അഹം (48)

ഓരോ ദേവന്മാര്‍ ഓരോരോ ഉപാസനാ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഭക്തന്മാര്‍ക്ക് ഓരോ ഫലം കൊടുക്കുന്നു. ഉദാഹരണം-

”ആരോഗ്യം ഭാസ്‌കരാദിച്ഛേല്‍”

(ഗായത്രീ മന്ത്രം ജപിച്ചുകൊണ്ട് രാവിലെ ആയിരത്തെട്ടു നമസ്‌കാരം ചെയ്താല്‍ സൂര്യഭഗവാന്‍ ആരോഗ്യം കൊടുക്കും) ഇത് ശാസ്ത്രനിര്‍ദ്ദേശമാണ്. ശ്രീകൃഷ്ണ ഭഗവാന്‍ എല്ലാവിധ ഉപാസകന്മാര്‍ക്കും അതത് ഫലങ്ങള്‍ കൊടുക്കും. കാരണം ഭഗവാന്‍ വിശ്വതോമുഖമാണ്-ഭഗവാന്‍ എല്ലാത്തരം ഭക്തനമാരുടെയും അഭീഷ്ടങ്ങള്‍ കൊടുക്കുന്നവനാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Kerala

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.