പത്തനംതിട്ട: നാടും നഗരവീഥികളും ഉണ്ണിക്കണ്ണന്മാരുടെ കൊഞ്ചലും കുസൃതികളുംകൊണ്ട് അമ്പാടിയിലെ അരങ്ങുണര്‍ത്തുന്ന മോഹനദൃശ്യങ്ങള്ക്ക് ഇന്ന് സാക്ഷ്യയാകും. സുരക്ഷിതബാല്യം സുകൃതഭാരതം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തവണ ശ്രീകൃഷ്ണജയന്തിയും ശോഭായാത്രകളും ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ 116 ആഘോഷങ്ങളിലായി 500 ശോഭായാത്രകള്‍ നടക്കും. തിരുവല്ല, ആറന്മുള, തടിയൂര്‍, ഇരവിപേരൂര്‍, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, വടശ്ശേരിക്കര, കോന്നി, കലഞ്ഞൂര്‍, കൊടുമണ്‍, ഏഴംകുളം, അടൂര്‍, പത്തനംതിട്ട, ഓമല്ലൂര്‍, മലയാലപ്പുഴ, ഇലന്തൂര്‍, കുളനട, പന്തളം, തട്ട തുടങ്ങിയ സ്ഥലങ്ങളില്‍ മഹാശോഭായാത്രകളും സംഗമങ്ങളും നടക്കും. അയ്യായിരം ശ്രീകൃഷ്ണ വേഷങ്ങളടക്കം പതിനായിരത്തില്പരം കുട്ടികള്‍ വിവിധ ശോഭായാത്രകളിലായി പങ്കെടുക്കും. തന്ത്രിമുഖ്യന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കേന്ദ്ര വഖഫ് ബോര്‍ഡ് അംഗം അഡ്വ. റ്റി.ഒ.നൗഷാദ്, അടൂര്‍ തപോവന്‍ പബ്ലിക്ക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ഫാദര്‍ റജി മാത്യു, സംവിധായകന് എന്‍.ബി.പത്മകുമാര്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാപ്രസിഡന്റ് എം.എ. കബീര്‍, എസ്എന്‍ഡിപി യോഗം പത്തനംതിട്ട യൂണിയന് പ്രസിഡന്റ് കെ.പത്മകുമാര്‍, ബാലഗോകുലം സംസ്ഥാന സമിതി അംഗങ്ങളായ കെ.ബൈജുലാല്‍, ജെ.രാജേന്ദ്രന്, പത്തനംതിട്ട മേഖലാ സെക്രട്ടറി ആര്. വിഷ്ണുരാജ്, ഉപാദ്ധ്യക്ഷന്‍ കെ.ഹരീന്ദ്രന്‍, ഖജാന്‍ജി ശശികുമാര്‍, ജില്ലാ രക്ഷാധികാരി പന്തളം ഉണ്ണികൃഷ്ണന്, ശബരിഗിരി ജില്ലാ രക്ഷാധികാരി പ്രൊഫ. ടോണി മാത്യു തുടങ്ങിയവര്‍ വിവിധ ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്യും.
ആഘോഷങ്ങള്‍ക്കു മുന്നോടിയായി 1500 കേന്ദ്രങ്ങളില്‍ പതാകദിനവും 230 ഇടങ്ങളില്‍ ഗോപൂജയും നടന്നു. ഇതിനു പുറമെ ചിത്രരചനാ, പ്രസംഗ മത്സരം, വൃക്ഷ പൂജ, നദീവന്ദനം, വിളംബര ഘോഷയാത്ര, സാംസ്കാരിക സംഗമങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു.
കടയാന്ത്ര, പള്ളിയറത്തളം, ശിവശക്തി,പൊടിയാടി ,കല്ലൂങ്കല്‍,മണിപ്പുഴ എന്നീബാലഗോകുലങ്ങളില് നിന്നും ആരംഭിക്കുന്ന ശോഭായത്രകള്‍ നെടുമ്പ്രം മണ്ഡലത്തില്‍നിന്നും മേപ്രാല്‍,കാരയ്ക്കല്‍,ചാത്തങ്കരി,കോച്ചാരിമുക്കം,പെരിങ്ങര,ഒട്ടത്തില്‍ എന്നീ ബാലഗോകുലങ്ങളില്നിന്ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ പെരിങ്ങര മണ്ഡലത്തില്‍നിന്നും എഴിഞ്ഞില്ലം, ആലംതുരുത്തി,വേങ്ങല്‍,കുഴിവേലിപ്പുറം എന്നീ ബാലഗോകുലങ്ങളിലെ ശോഭായാത്ര ആലംതുരുത്തി മണ്ഡലത്തില്‍ നിന്നും
അഴിയിടത്തുചിറ,പെരിങ്ങോള്‍,കാവുംഭാഗം,പാലിയേക്കര,കാട്ടുക്കര ബാലഗോകുലങ്ങളിലെ ശോഭായാത്രകള്‍ കാവുംഭാഗം മണ്ഡലത്തില്‍നിന്നും വെണ്‍പാല,തുകലശ്ശേരി, പാലിയേക്കര, മതില്‍ഭാഗം,കിഴക്കുംമുറി,ഇരുവെള്ളിപ്ര എന്നിവടങ്ങളിലെ ശോഭായാത്രകള്‍ മതില്‍ഭാഗം മണ്ഡലത്തില്‍നിന്നും ആരംഭിച്ച് കാവും ഭാഗം ജംങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി തിരുവല്ല ദീപാജംങ്ഷനില് എത്തിച്ചേരുകയും മന്നംകരച്ചിറ,മുത്തൂര്‍,കുറ്റപ്പുഴമീന്തലക്കര,കോട്ടത്തോട്,ആമല്ലൂര്‍,തിരുമൂലപുരം മണ്ഡലത്തിലെശോഭായാത്രകളോടൊപ്പം ചേര്‍ന്ന് തിരുവല്ലനഗരത്തിലൂടെ തിരുവല്ലഭ ക്ഷേത്രത്തില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന സമ്മേളനം ബാലഗോകുലം സംസ്ഥാന സമിതി അംഗം അഡ്വ:കെ.ബൈജുലാല്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് വേണുഗോപാല്‍ അദ്ധ്യക്ഷനാകും. സ്വാഗതസംഘം പ്രസിഡന്റ് രാധാകൃഷ്ണന് വേണാട് സമ്മാനദാനം നിര്‍വ്വഹിക്കും.ജനറല്‍കണ്‍വീനര്‍ ബിജുഗോപിനാഥ്, വിഷ്ണു ആര്.കൃഷ്ണന് എന്നിവര്‍ സംസാരിക്കും.
പന്തളം, കോഴഞ്ചേരി, അടൂര്‍, മല്ലപ്പള്ളി, കല്ലൂപ്പാറ, എഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍, കുന്നന്താനം,പുറമറ്റം, പൂക്കോട് എന്നിവിടങ്ങളില്‍ ശോഭായാത്രയോടനുബന്ധിച്ച് ഇത്തവണ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: