മാനന്തവാടി:കാട്ടിക്കുളം സ്വദേശിയായ വിദ്യാർത്ഥി കോയമ്പത്തൂരിൽ ബൈക്കപകടത്തിൽ മരിച്ചു.കായിക പരിശീലകനായ കാട്ടിക്കുളം അമ്മാനി പാലത്തിങ്കല്‍ ഗിരീഷ് ന്റെ മകന് അഭിമന്യു (19) വാണ് ബൈക്കപകടത്തില്‍ മരണപ്പെട്ടത്.കോയമ്പത്തൂര്‍ സുലൂര്‍ ആര്.വി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം വര്‍ഷ പെട്രോ കെമിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കോയമ്പത്തൂരില്‍ വെച്ച് അഭിമന്യു സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ബിന്ദുവാണ് അമ്മ. മാനന്തവാടി സെന്റ് പാട്രിക്സ് സ്ക്കൂള് വിദ്യാര്‍ത്ഥികളായ താമര, നക്ഷത്ര എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: