മാനന്തവാടി:ലയൺസ് ക്ലബ്ബ് മാനന്തവാടിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി.മത്സരങ്ങൾ മാധ്യമ പ്രവർത്തകനായ എം.കമൽ ഉൽഘാടനം ചെയ്തു.ജയചന്ദ്രൻ സ്മാരക അവാർഡ് നേടിയ കമലിന് ലയൺസ് ക്ലബ്ബ് പ്രസി. പ്രജിത്ത് കെ. കാരായ് ഉപഹാരം നൽകി. സെക്രട്ടറി പി.യു.ജോൺസൺ, യൂസഫ് അറോമ, ജോർജ് മണിമല, അശോകൻ ഒഴക്കോടി, ജ്യോതിക രഞ്ജിത്ത് എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: