മലപ്പുറം: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി മലപ്പുറം നഗരത്തില്‍ ബാലഗോകുലം ഗോപൂജ നടത്തി. കുന്നുമ്മല്‍ ട്രാഫിക് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ആഘോഷപ്രമുഖ് മനു, കാര്യദര്‍ശി കെ.പി.വേലായുധന്‍, വി.ജിതിന്‍, നിജേഷ് വെണ്ണേക്കോടന്‍, അമരേഷ് മലപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.
















