Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഭീകരതയുടെ നരക ഓര്‍മയായി സെപ്റ്റംബര്‍ 11

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 09:51 am IST
in Special Article

ഭീകരതയുടെ നടുക്കത്തില്‍ ചരിത്രത്തിന്റെ എല്ലുതുളച്ചെത്തിയ മരണത്തിന്റെ ഇടിച്ചിറക്കം നടന്ന സെപ്റ്റംബര്‍ പതിനൊന്നിന് ഇന്നു പതിനാറുവര്‍ഷം. അമേരിക്കന്‍ പ്രതാപത്തിന്റെ നെഞ്ചൂക്കായി ആകാശത്തിലേക്കു തലനീട്ടിയ വേള്‍ഡ് ട്രേഡ് സെന്ററിന്റെ 110 നിലകളുള്ള രണ്ടു ആസ്ഥാന മന്ദിരങ്ങളില്‍ ഇസ്ലാമിക ഭീകരത എയര്‍ക്രാഫ്റ്റ് ഇടിച്ചിറക്കി നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ വേട്ടയാടുന്ന ഓര്‍മ്മദിനം. 2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച രാവിലെ 8.43നായിരുന്നു തട്ടിയെടുക്കപ്പെട്ട രണ്ടുവിമാനങ്ങള്‍ ദിശമാറ്റിപ്പറന്ന് അമേരിക്കയുടെ ഹൃദയംതന്നെയായ വേള്‍ഡ് ട്രേഡ്‌സെന്ററിനെ ചാമ്പലാക്കിയത്.

സിനിമയില്‍ ദുരന്തനിമിഷത്തിനു മുന്‍പ് ആകാശത്തു വട്ടമിട്ടുപറക്കുന്ന പക്ഷിയെപ്പോലൊന്ന് വേള്‍ഡ് ട്രേഡ് സെന്ററിനുമുകളില്‍ അപ്പോള്‍ പറക്കുന്നുണ്ടായിരുന്നു. അതിനുപിന്നാലെയാണ് പ്രശാന്തമായൊരു പ്രഭാതത്തെ നെടുകെ പിളര്‍ത്തിക്കൊണ്ട് തട്ടിയെടുത്ത അമേരിക്കന്‍വിമാനം അംബരചുംബിയുടെ എണ്‍പതാം നിലയെ തുളച്ചുകത്തിച്ചു ചാരമാക്കി കടന്നുപോയത്.

ശത്രുരാജ്യങ്ങളെ പേടിപ്പിച്ചും അമര്‍ച്ചചെയ്തും ലോകപോലീസായി പരിലസിച്ച അമേരിക്കയ്‌ക്ക് പ്രതിരോധമുറകളെല്ലാം പാടെ ഒതുങ്ങിപ്പോയശാപമുഹൂര്‍ത്തമായിരുന്നു അത്. അവരുടെ കരുതലും ജാഗ്രതയുമെല്ലാം ജലരേഖയാണെന്നു തോന്നിയ നിമിഷം. അമേരിക്ക കത്തുന്നുവെന്നും ചാമ്പലായെന്നുമായിരുന്നു മാധ്യമങ്ങള്‍ അന്നു റിപ്പോര്‍ട്ടു ചെയ്തത്. ന്യൂയോര്‍ക്കു സിറ്റിയെ പൊതിഞ്ഞ തീയുംപുകയും ഭീകരതയുടെ വിനാശകരമായ അടയാളമായി ലോകംമുഴുവന്‍ അതോടെ പരക്കുകയായിരുന്നു.

തട്ടിയെടുത്ത നാല് അമേരിക്കന്‍ വിമാനങ്ങളില്‍ രണ്ടെണ്ണമാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ചാമ്പലാക്കിയത്. ഒന്നേമുക്കാല്‍ മണിക്കൂര്‍കൊണ്ട് എല്ലാം ചാമ്പലായി താഴെ പതിച്ചു. 3000ത്തോളം ജീവനുകള്‍ ഇല്ലാതായി. 6000പേര്‍ക്കു പരിക്കേറ്റു. സൗദി അറേബ്യയില്‍ ആസ്ഥാനമുറപ്പിച്ച അല്‍-ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദനായിരുന്നു ആക്രമണത്തിന്റെ സൂത്രധാരന്‍. അതിനായി സൗദിയില്‍നിന്നും മറ്റു അറബ് രാജ്യങ്ങളില്‍നിന്നും ലാദന്‍ കൊടും ഭീകരരെ സംഘടിപ്പിച്ചിരുന്നു. അങ്ങനെ 19പേരാണ് ചാവേറുകളായത്. അമേരിക്കയെ നടുക്കിയത് മറ്റൊന്നായിരുന്നു, ആക്രമണം നടത്തിയ ഭീകരരില്‍ ചിലര്‍ ഒരുവര്‍ഷത്തിലധികം അമേരിക്കയില്‍ താമസിച്ച് ഫ്ലൈയിങ് സ്‌ക്കൂളില്‍ വിമാനം പറത്തല്‍ പരിശീലനം നേടിയതെന്ന സത്യം.

ഇസ്രയേലിനോടുള്ള പക അവരുടെ കൂട്ടുകക്ഷിയായ അമേരിക്കയോടു തീര്‍ക്കുകയായിരുന്നു ലാദന്‍. ഗള്‍ഫ് യുദ്ധത്തിലും തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ സൈനികനടപടിയിലും ഉണ്ടായ ഈ ചങ്ങാത്തത്തിനുനേരെയുള്ള പ്രതികാരം. മതത്തിന്റെയും ദൈവത്തിന്റെയുംപേരില്‍ മനുഷ്യനെ കൊന്ന് സ്വര്‍ഗം സ്വപ്‌നംകണ്ട ഭൂമിയിലെ ഏറ്റവും ഭീകര സംഘടനയായിരുന്നു അന്നു അല്‍-ഖ്വയ്ദ. ഇന്ന് ക്രൂരതയില്‍ അതിനേയും വെല്ലുന്ന നിരവധി ഭീകരസംഘടനകളുണ്ട്. മനുഷ്യഭാവനയില്‍പോലും കാണാനാവാത്ത മരണവേട്ട നടത്തുന്ന ഐഎസ് വരെ.

ഇന്നു ഭീകരതയുടെ മേച്ചില്‍പ്പുറമാണ് ലോകം. ചില രാജ്യങ്ങള്‍തന്നെ ഭീകരതയുടെ വിളനിലങ്ങളായി. ഇന്ത്യയെ എത്രവട്ടം ഭീകരത ആക്രമിച്ചിരിക്കുന്നു.

ജോര്‍ജ് ബുഷായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്. ആക്രമണം നടക്കുമ്പോള്‍ അദ്ദേഹം ഫ്‌ളോറിഡയിലായിരുന്നു. അന്നുരാത്രി 9ന് ബുഷ് ടെലിവിഷനിലൂടെ പറഞ്ഞത് ലോകം കേട്ടിരുന്നു. ആക്രമണം രാജ്യത്തെ ഏറ്റവും വലിയ കെട്ടിടത്തിന്റെ അടിത്തറയെ ഉലച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും അമേരിക്കയുടെ അടിത്തറയെ ഉലയ്‌ക്കാനാവില്ല.

2011 മെയ് രണ്ടിന് പാക്കിസ്ഥാനിലെ അബാട്ടാബാദില്‍ നിന്നും ലാദനെ പിടികൂടി അമേരിക്ക വധിച്ചു. ശവശരീരംപോലും ആര്‍ക്കുംവിട്ടുകൊടുത്തില്ല. ഏതോ കടലിന്റെ അടിയൊഴുക്കിലേക്ക് അതുതള്ളിവിട്ടു. ബിന്‍ ലാദന് ശവകുടീരം പണിത് ഭാവിയിലത് തീര്‍ഥാടന കേന്ദ്രം പോലുമാക്കാന്‍ ആളുണ്ടാവുമെന്നു കരുതിയാവണം മത്സ്യങ്ങള്‍ക്കു തീറ്റയായി ആ ശവശരീരം ഒഴുക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

Kerala

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

Kerala

ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തും, ബേ്‌ളാക്ക് പഞ്ചായത്തുകൾക്ക് മൊബൈൽ ആശുപത്രി ആംബുലൻസുകൾ: എൻഡിഎ

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡുകൾ, വനിതകൾക്ക് മാസം 2500 രൂപ, ചികിത്സ ചെലവ് കുറയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭക്ഷ്യസമൃദ്ധ കേരളത്തിൽ എല്ലാ വിളകൾക്കും താങ്ങുവില, തോട്ടം മേഖലയിൽ സമ്മിശ്ര കൃഷിക്ക് നിയമ ഭേദഗതി: എൻഡിഎ

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

‘ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു’ സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ

ട്രെയിനിലേക്ക് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.