തൃശൂര്‍: അഷ്ടമിരോഹിണി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ബ്ലൂവെയില്‍ കളിയില്‍ അകപ്പെട്ടതുപോലെയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം ലോകത്തെമ്പാടുമുള്ള കൃഷ്ണഭക്തരെ അവഹേളിക്കുന്നതും അഷ്ടമിരോഹിണി ആഘോഷങ്ങള്‍ അലോങ്കലമാക്കാന്‍ പാര്‍ട്ടി അണികള്‍ക്കുള്ള നിര്‍ദ്ദേശവുമാണെന്ന് ഹിന്ദുഐക്യവേദി ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി.
ഭാരതത്തിനാവശ്യം ചെഗുവരേയുടെ പിന്‍തലമുറക്കാരെയല്ല ശ്രീകൃഷ്ണഭഗവാന്റെ പാത പിന്തുടരുന്നവരെയാണ്.
ഹൈന്ദവ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുന്നത് തങ്ങളുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കുമെന്ന ഭയമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങളെ ഇത്തരത്തിലുള്ള ഹിന്ദുവിരുദ്ധ നിലപാടുകളിലേക്ക് എത്തിക്കുന്നത്.
യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
ജില്ല സംഘടനാ സെക്രട്ടറി രാജീവ് ചാത്തംപിള്ളി, സഹസംഘടനാ സെക്രട്ടറി അശോകന്‍ അന്നമനട, ട്രഷറര്‍ പി.മുരളീധരന്‍, വര്‍ക്കിങ്ങ് പ്രസിഡണ്ട് എ.എ.ഹരിദാസ്, സെക്രട്ടറി ഹരി മുള്ളൂര്‍, മധുസൂധനന്‍ കളരിക്കല്‍, പ്രസാദ് കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.
















