തൃശൂര്‍ : നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിന് സഹായം നല്‍കി അദ്വൈത സേവാ ചാരിറ്റബിള്‍ ട്രസ്റ്റ്. മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡിലുള്ള ഞാലില്‍ രമേഷിന്റെ കുടുംബത്തിനാണ് സന്നദ്ധസംഘടനകളുടെ സഹായംതുണയായത്.
രമേഷിന്റെ മകള്‍ രഹ്നയുടെ വിവാഹം വരടിയം കാങ്കലാത്ത് ധനീഷുമായി നിശ്ചയിച്ചിരുന്നു. ഇതിനിടയില്‍ അസുഖബാധിതനായ രമേഷിന് വിവാഹത്തിനാവശ്യമായ ധനം കണ്ടെത്താനായില്ല.
തുടര്‍ന്നാണ് അദ്വൈതസേവാ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ സഹായവുമായെത്തിയത്. ഇന്നലെ തിരൂരില്‍ സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.
വിവാഹത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തതും സദ്യ ഉള്‍പ്പടെ ഏറ്റെടുത്ത് നടത്തിയതും ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരാണ്.
വധുവിന് സമ്മാനമായി ആഭരണങ്ങളും നല്‍കി. അദ്വൈതസേവാ ട്രസ്റ്റ് ഭാരവാഹികളായ എ.പി.ഭരത്കുമാര്‍, എന്‍.എ.സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സേവാഭാരതിയോടനുബന്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അദ്വൈതസേവാ ട്രസ്റ്റ്.
















