കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്മിരോഹിണി വള്ളസദ്യയുടെ പാചകശാലയിലെ അടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെ വിഭവങ്ങള്‍ ഒരുങ്ങിത്തുടങ്ങി. നാളെയാണ് പ്രസിദ്ധമായ അഷ്മിരോഹിണി വള്ളസദ്യ. ഇന്നലെ രാവിലെ 10.45നും 11.10നും മദ്ധ്യേയുള്ള മുഹൂര്‍ത്തില്‍ അടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെയാണ് പാചക ജോലികള്‍ക്ക് തുടക്കമായത്.
ശ്രീകോവിലില്‍ നിന്ന് പകര്‍ന്ന് നല്കിയ ദീപം ഫുഡ് കമ്മിറ്റി കണ്‍വീനറും പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റുമായ കെ.പി.സോമന് ഊട്ടുപുരയിലെ നിലവിളക്കിലേക്കും തുടര്‍ന്ന് പ്രധാന അടുപ്പിലേക്കും പകര്‍ന്നു. സെക്രട്ടറി പി. ആര്. രാധാകൃഷ്ണന്, രാഹുല്‍ രാജ്, ആര്. ശ്രീകുമാര്‍, എം.വി. ഗോപകുമാര്‍, കെ.കെ. ഗോപിനാഥന് നായര്‍, അശോക് കുമാര്‍ വള്ളസദ്യ ഉപസമിതി കണ്‍വീനര്‍ വി. വിശ്വനാഥപിള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.
പാചക വിദഗ്ദ്ധന് പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മുന്നൂറോളം വരുന്ന പാചകക്കാരാണ് വിഭവങ്ങള്‍ ഒരുക്കുന്നത്. പള്ളിയോട സേവാസംഘത്തിന്റെ അംഗീകൃത കരാറുകാരില്‍ ഒരാളായ പഴയിടം മോഹനന് നമ്പൂതിരിയായിരുന്നു കഴിഞ്ഞ വര്‍ഷവും അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കിയത്.
ശ്രീകൃഷ്ണജയന്തിനാളില്‍ ഭക്തനും ഭഗവാനും ഒന്നിച്ചിരുന്ന് അന്നമുണ്ണുന്ന പുണ്യമാണ് അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയുടെ വിശ്വാസം. അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള വഴിപാട് കൂപ്പണുകള്‍ എടുക്കുന്നതിന് ഒരു ദിവസത്തേക്ക് കൂടി സൗകര്യമൊരുക്കിയതായി വള്ളസദ്യ നിര്‍വ്വഹണ സമിതി കണ്‍വീനര്‍ കൂടിയായ പള്ളിയോട സേവാസംഘം സെക്രട്ടറി പി. ആര്. രാധാകൃഷ്ണന് അറിയിച്ചു. ആയിരം രൂപവീതമുള്ള കൂപ്പണുകള്‍ എടുക്കുക്കുന്നവര്ക്ക് ഒരു പ്രത്യേക കൂപ്പണ്‍ അഷ്ടമിരോഹിണിനാളില്‍ വള്ളസദ്യ കഴിക്കുന്നതിന് ലഭിക്കും.
അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി കാഞ്ഞിരപ്പള്ളി ചേനപ്പാടി കരയില്‍ നിന്നുള്ള ഭക്തര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തി. വാഴൂര്‍ തിര്‍ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീര്‍ഥപാദരുടെ നേതൃത്വത്തില്‍ പാര്‍ഥസാരഥി ഭക്തജന സമിതിയാണ് വള്ളസദ്യയ്ക്കായി തൈര് സമര്‍പ്പിച്ചത്. അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായുള്ള 1300 ലീറ്റര്‍ തൈരാണ് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ ഹരേരാമ കീര്‍ത്തനങ്ങളോടെ ആറന്മുളയിലെത്തിച്ചത്.
കിഴക്കേനടയിലെത്തിയ ചേനപ്പാടിക്കരക്കാരെ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ സ്വീകരിച്ചു. അഷ്ടമി രോഹിണി വള്ളസദ്യയുടെ ഉദ്ഘാടനം നാളെ രാവിലെ 11.30 ന് എന്‍എസ്എസ് പ്രസിഡന്റ് നരേന്ദ്രനാ ഥന്‍നായര്‍ നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ജില്ലാ കലക്ടര്‍ ആര്.ഗിരിജ എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: