മാനന്തവാടി : പ്രദേശവാസികളായ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ഒണ്ടയങ്ങാടി കൂട്ടുങ്കല്‍ സിബി ചാക്കോ (33, സഹോദരന് ബേബി ചാക്കോ (40), ഇലഞ്ഞിക്കല്‍ ലിബിന് ജോര്‍ജ്ജ് (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ചതായി പറയുന്ന പള്ളിച്ചാംകുടി മത്തായി (62), ഉലഹന്നന്‍ (64) , റെനീഷ് (37) എന്നിവരും ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെ ഒണ്ടയങ്ങാടി അന്‍പത്തി രണ്ടില്‍ വെച്ചായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: