താലിബാന് കണ്ണില്‍ കാണുന്നതെല്ലാം നശിപ്പിക്കാനുള്ളതാണ്.എന്തെന്നോ ഏതെന്നോ ഇല്ല.സൃഷ്ടിക്കുന്നതുപോലെയാണ് അവര്‍ നശിപ്പിക്കുന്നത്.സിനിമയും കലയൊന്നും അവരെ ബാധിക്കില്ല.അഫ്ഗാനില്‍ താലിബാന് അഴിഞ്ഞാടാന്‍ തുടങ്ങിയതു മുതല്‍ സിനിമ നശിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍.
പക്ഷേ അടുത്ത തലമുറയ്ക്കായി അവയെല്ലാം കരുതിവെക്കാനുള്ള കഠിനശ്രമം നടത്തിയ ധീരരും കലാസ്നേഹികളും ഉണ്ടായിരുന്നു.ഹബീബുള്ള അലി അങ്ങനെയുള്ള ഒരു വ്യക്തിത്വമാണ്.അദ്ദേഹം അങ്ങനെ കാത്തുസൂക്ഷിച്ചത് ആയിരക്കണക്കിനു ഫുട്ടേജുകളുടെ റീലുകളാണ്. ഇതിന്റെപേരില്‍ അനവധി തവണ അലി മരണത്തെ നേരില്‍ കണ്ടിട്ടുണ്ട്.കഷ്ടിച്ചു താലിബാനികളില്നിന്നും രക്ഷപെട്ടുഎന്നു പറയാം.പക്ഷേ അഫ്ഘാന്റെ സാംസ്ക്കാരികമൂല്യം വിളിച്ചോതുന്ന നിരവധി ചിത്രങ്ങള്‍ ഭീകരര്‍ നശിപ്പിച്ചിട്ടുണ്ട്.
താലിബാനില്‍നിന്നും ഏകദേശം 7000ത്തിലധികം ചിത്രങ്ങളാണ് അലിയും കൂട്ടരും താലിബാനില്‍നിന്നും രക്ഷിച്ചത്. രണ്ടു പതിറ്റാണ്ടിനുശേഷം അവ വീണ്ടും നിരീക്ഷിച്ച് ഡിജിറ്റില്‍ ആക്കാനുള്ള പരിപാടിയിലാണ്.കാലങ്ങളായി സമാധാനം എന്തെന്നറിയാത്ത അഫ്ഗാന് യുവത്വത്തിന് യുദ്ധത്തെക്കാളും സ്നേഹം എന്തെന്നു പഠിപ്പിക്കാന്‍ ഇത്തരം ചിത്രങ്ങള്ക്കാവുമെന്ന് അലിയും കൂട്ടരും വിശ്വസിക്കുന്നു.
പതിനായിരക്കണക്കിനു മണിക്കൂറുകളും ദശലക്ഷക്കണക്കിനു മീറ്ററുകളുമുള്ള ഫിലിമുകളും മറ്റും താലിബാനില്‍നിന്നും രക്ഷിച്ചതിന്റെ ഓര്‍മകളിലാണ് അഫ്ഘാന്‍ ഫിലിം ജനറല്‍ ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അരിഫി.
1970കളില്‍ നിര്‍മിച്ച അഫ്ഗാന് സിനിമകള്‍ പ്രണയവുംസംസ്ക്കാരവും സൗഹൃദവും സമ്മേളിച്ചവയാണ്.1920മുതല്‍ 70വരെയുള്ള ഡോക്കുമെന്ററികള്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
അഫ്ഗാന്റെ പഴയകാല സമാധാനകാലം അതിന്റെ ഭാവികാലം പിടിച്ചെടുക്കുമെന്ന പ്രതീക്ഷയാണ് ഈ സിനിമാകാവല്പ്പുരക്കാര്ക്ക്.രാജ്യത്തിന്റെ മുക്കിലും മൂലയിലുംസിനിമകള് കാണിച്ച് അഫ്ഗാന് എങ്ങനെ ജീവിക്കുന്നുവെന്നു ചെറിയ കുട്ടികള്‍പോലും മനസിലാക്കുന്ന പദ്ധതികളിടുമെന്ന് അരിഫി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: