തിരൂര്‍: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷണ്‍പ്രമുഖ് വിപിനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് പങ്കെടുത്ത സാബിനൂളിനെ കൃത്യം നടന്ന ബിപി അങ്ങാടി പുളിഞ്ചോടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
വിപിനെ വെട്ടിക്കൊന്ന സംഘത്തിലൊരാളാണ് തിരൂര്‍ തൃപ്രങ്ങോട് സ്വദേശി സാബിനൂള്‍. കേസില്‍ ഇയാള്‍ രണ്ടാം പ്രതിയാണ്. മൂന്ന് ബൈക്കുകളിലായി വന്ന് ബിബിനെ വെട്ടിക്കൊന്ന ആറ് പേരില്‍ ഒരാളാണ് ഇയാള്‍. വന്‍ പോലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്നപ്പോള്‍ നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചിരിച്ചുകൊണ്ടാണ് സാബിനൂള്‍ എത്തിയത്.
ഒരു യുവാവിനെ നടുറോഡില്‍ വെട്ടിയരിഞ്ഞ പ്രതിയോടുള്ള പോലീസിന്റെ ഇടപെടല്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കേസില്‍ ഇതുവരെ അഞ്ചുപേരെ പിടികൂടിയിട്ടുണ്ട്. ഇവരെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. അഞ്ചുപേരില്‍ സാബിനൂള്‍ മാത്രമാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍. ബാക്കിയെല്ലാവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: