മാനന്തവാടി: ഹനുമാൻ കോവിലിൽ സത്യസായി സമിതിയുടെ സായിദീപ് സ്പിരിച്വൽ ടീം നയിക്കുന്ന ഹനുമാൻ ചാലീസ് പാരായണത്തിന്റെ ഒന്നാം വാർഷികാഘോഷം നടത്തി. പരിപാടിയുടെ ഭാഗമായി പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. തുടർന്ന് ഓണക്കോടി വിതരണവും പൂക്കളത്തിന്റെ മത്സരത്തിന്റെ സമ്മാനദാനവും നടന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങളും പുരാണ ക്വിസ് മത്സരവും നടത്തി.പരിപാടിക്ക് ,കെ സഹദേവൻ , ജനാർദ്ദനൻ സന്തോഷ് ജീ നായർ, ശ്രീനിവാസൻ ,ശാന്തി ബാലസുബ്രമണ്യൻ ഏന്നിവർ നേതൃത്വം നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: