തിരുവനന്തപുരം: സാധനങ്ങളുടെ വില പിടിച്ചു നിറുത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം തൊട്ടാല്‍ പൊള്ളുന്ന വിലയാണിപ്പോള്‍. എരിതീയില്‍ എണ്ണപകരും പോലെ പെട്രോള്‍ വിലയും കുതിച്ചുയരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഓണക്കാലത്ത് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ പരിമിതമായിരുന്നതിനാല്‍ ഫലം ഉണ്ടായില്ല. ആന്ധ്രയില്‍ നിന്ന് അരി കൊണ്ടു വന്ന് വില പിടിച്ചു നിറുത്തുമെന്ന ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ചമ്പാവ്, മട്ട തുടങ്ങിയ അരിയിനങ്ങള്‍ക്ക് അമ്പത് രൂപയ്ക്ക് മുകളിലാണ് വില.
സംസ്ഥാനത്ത് സമീപകാലത്തൊന്നും വിലക്കയറ്റം ഇത്ര രൂക്ഷമായിട്ടില്ല. വില നിയന്ത്രിക്കുന്നതിന് അലംഭാവം ഉപേക്ഷിച്ച് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: