തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നത് കാലികപ്രസക്തി ഇല്ലാത്ത വിഷയമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഗുരുവായൂര്‍ ഒഴികെ മറ്റെല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശന സ്വാതന്ത്ര്യമുണ്ട്. ക്ഷേത്രാചാരങ്ങള്‍ അനുസരിച്ചാല്‍ മാത്രം മതി. ഇല്ലാത്ത പ്രശ്നം കുത്തിപ്പൊക്കുന്നത് എന്തിനെന്നും മന്ത്രി ചോദിച്ചു.
അനാവശ്യ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നതാണ് അജയ് തറയിലിന്റെ പ്രസ്താവന. വര്‍ഗീയ ഭ്രാന്തന്മാര്ക്ക് ചര്‍ച്ചയ്ക്ക് അവസരം ഒരുക്കരുതെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെ പരിഹാരം കാണട്ടെ. അല്ലാതെ നിയമനിര്‍മാണം കൊണ്ട് കാര്യമില്ലെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: