തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തണമെന്നും അജയ് ആവശ്യപ്പെട്ടു.
തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അജയ് തറയില്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മറ്റ് അംഗങ്ങളും തന്റെ നിലപാടിനെ പിന്തുണയ്‌ക്കുമെന്നാണ് കരുതുന്നതെന്നും അജയ് തറയില്‍ പറഞ്ഞു.
ക്ഷേത്ര ആരാധനയിലും വിഗ്രഹ ആരാധനയിലും വിശ്വസിക്കുന്ന ധാരാളം അഹിന്ദുക്കള്‍ അറിഞ്ഞും അറിയാതെയും ക്ഷേത്രത്തില്‍ കയറി ആരാധാന നടത്തുന്നത് പതിവാണ്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് പ്രസക്തിയില്ലാതാവുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്നും അജയ് പറയുന്നു.
ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന പ്രതിജ്ഞാപത്രം ഒരു വ്യക്തി നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനമാണ്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയല്ലെന്നും അജയ് തറയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: