കൊച്ചി: കൊച്ചിയുടെ മനോഹാരിതക്ക് മാറ്റുകൂട്ടിയിരുന്ന പേരണ്ടൂര്‍ പുഴ മെട്രോ നഗരത്തിന്റെ കടന്നുവരവോടെ പേണ്ടൂര്‍ കനാലായി മാറി. ഫ്ളാറ്റ് സമുച്ചയങ്ങളുടേയും, കൈയേറ്റക്കാരുടേയും വരവോടെ കനാല്‍ മാലിന്യ ചാലായി മറുകയാണെന്ന് ദേശവാസികള്‍ പരാതിപ്പെടുന്നു.
135 മീറ്റര്‍ വീതിയുണ്ടായിരുന്ന പുഴയുടെ വീതി പലയിടത്തും 30 തായി ചുരുങ്ങി. കൈയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് റവന്യു വകുപ്പോ, കോര്‍പ്പറേഷനോ തയ്യാറായില്ല. കൈയേറ്റം നടന്നിട്ടുള്ളിടത്തെല്ലാം ചില കൗണ്‍സിലര്‍മാരുടേയും, മുന്‍ കൗണ്‍സിലര്‍മാരുടേയും ബന്ധുക്കളുടേയും ഫ്ളാറ്റുകളും കെട്ടിടങ്ങളുമുയര്‍ന്നുവെന്ന് ആരോപണവുമുണ്ട്്.
മുപ്പത്തിയെട്ടോളം മീന്‍പിടുത്തക്കാരനാണ് പേരണ്ടൂര്‍ പുഴയില്‍ മീന്‍ പിടുത്തം നടത്തി ഉപജിവനം നടത്തിയിരുന്നത്. പുഴയില്‍ വെള്ളംകുറഞ്ഞാല്‍ ചെമ്മിന്‍കെട്ടായും ഉപയോഗിച്ചിരുന്നു. ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്ക് അനുമതി നല്‍കിയതോടെ പേരണ്ടൂര്‍ പുഴയില്‍ മാലിന്യം നിറഞ്ഞു. ഇതോടെ പുഴയിലെ മീന്‍ പിടുത്തം അസാധ്യമായി. മീന്‍ പിടുത്തം തൊഴിലാക്കിയവര്‍ മറ്റ് പണിയിലേര്‍പ്പെട്ടു.
മാലിന്യ നിക്ഷേപകര്‍ക്കും കോര്‍പ്പറേഷനും ഇത് അനുഗ്രഹമായി. കോര്‍പ്പറേഷന്റെ എല്ലാ മാലിന്യ ചാലുകളുടേയും വാതില്‍ ഇന്ന് പേരണ്ടൂര്‍ കനാലിലേക്കാണ്. കനാലില്‍ ആഫ്രിക്കന്‍ പായല്‍ കെട്ടികിടക്കുകയാണ്. കനാല്‍ തീരത്തിലൂടെയുള്ള റോഡും കൈയേറ്റക്കാരുടെ പിടിയിലമരുന്നതായാണ് സ്ഥലം സന്ദര്‍ശിച്ചാല്‍ മനസ്സിലാവുക.
നഗരത്തിലെ തിരക്കൊഴിവാക്കാന്‍ പേരണ്ടൂര്‍ പുഴക്ക് കുറകെ പാലം നിര്‍മ്മിച്ച് വടുതലക്ക് എത്താന്‍ സൗര്യമൊരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. രണ്ട് കോടി മുടക്കി പൈലറ്റ് പൈലിംഗ് നടത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞും. ആദ്യം പാലം നിര്‍മ്മിക്കാന്‍ ഉദ്ദ്യേശിച്ചസ്ഥലത്ത് പാലത്തിന് 135 മിറ്റര്‍ നീളം വേണമെന്നതിനാല്‍ 85 മീറ്റര്‍ വീപാലം അവിടേക്ക് നീക്കുകയായിരുന്നു. 29 കോടി രൂപക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും പണം അനുവദിക്കുകയോ തുടര്‍നടപടിയോ ഉണ്ടായില്ല. ഇതോടെ പാലത്തിനായി സ്ഥലം നല്‍കാമെന്നേറ്റവര്‍ സ്ഥലത്ത് മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തഴിയാതെ വിഷമത്തിലാണ്.
കോണ്‍ക്രിറ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം . കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ മൂലം ഒഴുക്കില്ലാതായതോടെ പ്രദേശത്ത് മൂക്ക് പൊത്തിയെ നടക്കാവു എന്ന സ്ഥിതിയാണുള്ളത്. കൂടാതെ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമാവുകയുമാണ്. രാവിലേയും വൈകുന്നേരവും കാല്‍നടയാത്ര നടത്തിയിരുന്നവര്‍ ഇന്ന് പ്രദേശത്തുകൂടി നടക്കാന്‍ ഭയക്കുകയാണ്. മെട്രോ ഉദ്ഘാടനത്തിന് ശേഷം പേരണ്ടൂര്‍ കനാലിന് ശാപം മോക്ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ ഇന്ന് വിധിയെ പഴിക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ പദ്ധതിക്ക് തടസ്സമാണെന്നാണ് അധികാരസ്ഥാനങ്ങളിലുള്ളവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: