കോട്ടയം: കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിയെ ന്യായീകരിച്ചും നഷ്ടക്കണക്കുകള്‍ വിവരിച്ചുമുള്ള കെഎസ്ആര്‍ടിസി എംഡിയുടെ കത്ത് ഈ മാസം 15ന് മുമ്പായി കൈപ്പറ്റാന്‍ ജീവനക്കാര്‍്ക്ക് അന്ത്യശാസനം. കത്ത് വാങ്ങാത്തവരുടെ വിവരം പേര് വിവരം ചീഫ് ഓഫീസില്‍ അറിയിക്കാന്‍ എല്ലാ ഡിടിഒ മാര്‍ക്കും നിര്‍ദ്ദേശം നല്കിട്ടുണ്ട്.എല്ലാ ജീവനക്കാരുടെയും കൈകളില്‍ കത്ത് ലഭിക്കാന്‍ വേണ്ടി ഡിപ്പോ തലത്തിലാണ് വിതരണം ചെയ്യുന്നത്. എല്ലാ ജീവനക്കാരും കത്ത് ഒപ്പിട്ടു വാങ്ങണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ആദ്യമാണ് കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി വിവരിച്ചും പരിഷ്കാരങ്ങളുടെ ആവശ്യവും വ്യക്തമാക്കി കൊണ്ടുള്ള കത്ത് എംഡി ജീവനക്കാര്‍ക്ക് അയച്ചത്. എന്നാല്‍ ഡ്യൂട്ടി സമ്പ്രാദയത്തിലെ പരിഷ്ക്കാരം യൂണിയനുകളുമായി കൂട്ടായി ആലോചിക്കാതെ എംഡി നടപ്പാക്കിയതില്‍ യൂണിയനുകള്‍ നീരസം പ്രകടിപ്പിച്ചിരുന്നു.ഭരണപക്ഷ അനുകൂല സിഐടിയു, എഐടിയുസി സംഘടനകളുടെ നേതൃത്വം വരെ ജീവനക്കാര്‍ക്ക് കത്തുകള്‍ വാങ്ങണ്ടെന്ന് രഹസ്യ നിര്‍ദ്ദേശം നല്കി. കത്ത് വാങ്ങിയാല്‍ എംഡി എടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളെ അനുകൂലിക്കേണ്ടി വരുമെന്നാണ് യൂണിയനുകളുടെ വിലയിരുത്തല്‍. എന്നാല്‍ കത്ത് വാങ്ങാതെയിരുന്നാല്‍ അച്ചടക്ക നടപടി ഭയന്ന് നല്ലൊരു വിഭാഗം ജീവനക്കാരും കത്ത് ഒപ്പിട്ട് വാങ്ങിയിരുന്നു. ഇനിയും കത്ത് വാങ്ങാതെയിരിക്കുന്നവര്ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് നീക്കം.
15ന് മുമ്പ് കത്ത് വാങ്ങണമെന്ന നിര്‍ദ്ദേശിച്ച് കൊണ്ട് എല്ലാ ഡിപ്പോകളിലും എടിഒ മാര്‍ ഒപ്പിട്ട നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നാല്‍ യൂണിയനുകളെ വരുതിക്ക് നിര്‍ത്താനുളള എംഡിയുടെ നീക്കമായിട്ടാണ് നേതൃത്വം ഇതിനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: