തൃക്കൂര്: വയല്‍ നികത്തി ക്ഷേത്രം കുളം നിര്‍മ്മിച്ച് കളിമണ്ണ് കടത്തിയ സംഭവത്തില്‍ വയല്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്.
കല്ലൂര്‍ കണ്ണംകുറ്റി ആലുക്കല്‍ ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കുളംകുഴിച്ചെടുത്ത മണ്ണ് അനധികൃതമായി ഓട്ടുകമ്പനികള്‍ക്ക് വില്‍പ്പന നടത്തിയെന്നായിരുന്നു പരാതി.
മണ്ണെടുത്ത ഭാഗം കഴിഞ്ഞ വര്‍ഷം മുണ്ടകന്‍ കൃഷി ചെയ്ത വയലാണെന്ന് കൃഷി ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനോട് ചേര്‍ന്നുള്ള പ്രദേശം നെല്‍കൃഷി ചെയ്തുവരുന്ന പാടശേഖരത്തിന്റെ ഭാഗമാണെന്ന് ആര്.ഡി.ഒ.യും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വേലൂപ്പാടം സ്വദേശി ടി.എന്‍. മുകുന്ദന് നല്കിയ പരാതിയിലാണ് ഉത്തരവ്.
തൃക്കൂര്, പുത്തൂര്‍, നെന്മണിക്കര പഞ്ചായത്തുകളില്‍ മണ്ണെടുപ്പ് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ക്ഷേത്രം ഭരണസമിതിയുടെ അറിവോടെ നിലംനികത്തലും മണ്ണ് കടത്തും നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: