മുട്ടം: തുടര്‍ച്ചയായി വന്ന ആറ് അവധി ദിവസങ്ങളിലായിട്ട് മലങ്കര ടൂറിസം പദ്ധതി പ്രദേശം സന്ദര്‍ശിച്ചത് എഴുന്നൂറില്‍പ്പരം വിനോദ സഞ്ചാരികള്‍. വെള്ളിയാഴ്ചത്തെ ബക്രീദ് ദിനം മുതല്‍ ബുധനാഴ്ച ചതയ ദിനം വരെയുള്ള ആറ് ദിവസങ്ങളിലായിട്ടാണ് വിനോദ സഞ്ചാരികള്‍ മലങ്കര ടൂറിസം പ്രദേശം സന്ദര്‍ശിച്ചത്. വാഗമണ്‍, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, തൊമ്മന്‍കുത്ത് എന്നീ ടൂറിസം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയവരാണ് മലങ്കര പദ്ധതി പ്രദേശവും സന്ദര്‍ശിച്ചത്.
മലങ്കര ടൂറിസം പ്രദേശം സന്ദര്‍ശിച്ചവരില്‍ അധികം ആളുകളും വിദൂര ജില്ലകളില്‍ നിന്നും വന്നവരായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ അഞ്ച് ദിവസങ്ങളിലായിട്ട് തുടര്‍ച്ചയായി സര്‍ക്കാര്‍ അവധി ദിവസങ്ങളായിരുന്നു. ശനിയാഴ്ച പ്രവര്‍ത്തി ദിവസ മായിരുന്നെങ്കിലും ശനിയാഴ്ചയും അവധിയാക്കി മാറ്റിയാണ് സന്ദര്‍ശകര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയത്. ഓണം കഴിഞ്ഞുള്ള പിറ്റേ ദിവസം അഅ
വിട്ടം നാളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മലങ്കര പ്രദേശത്ത് എത്തിയത്.
ബൈക്കുകളിലും മറ്റ് വാഹങ്ങളിലും എത്തിയ ആളുകള്‍ മലങ്കര ഡാമിന്റെ മുകള്‍ ഭാഗങ്ങളും മലങ്കര ടൂറിസം പദ്ധതിക്ക് വേണ്ടി മണ്ണിട്ട് നികത്തി വെള്ളം നിറഞ്ഞ് കിടക്കുന്ന തുരുത്തുകളെല്ലാം ചുറ്റിയടിച്ച് ആസ്വദിച്ചു. മൊബൈല്‍ കാമറയിലും ന്യൂ ജെന്‍ കാമറ കളിലും ഫോട്ടോയും വീഡിയോയും കൂട്ടത്തോടെ സെല്‍ഫിയും എടുത്താണ് സഞ്ചാരികള്‍ മലങ്കരയുടെ ഭംഗി ആസ്വദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: