ആലപ്പുഴ: പാടത്തും പറമ്പിലും വളരുന്ന കളകള്‍ മനുഷ്യനുപയോഗിക്കാവുന്ന മരുന്നും ഭക്ഷണവുമാണെന്ന് ഓര്‍മപ്പെടുത്തുകയാണ് അന്നം ഔഷധം ആരോഗ്യ സുരക്ഷ മിഷന് പ്രവര്‍ത്തകര്‍. അമ്പലപ്പുഴയില്‍ നടക്കുന്ന മിഴാവ് സാംസ്കാരികോത്സവ പ്രദര്‍ശനത്തിലുള്ള ഇവരുടെ സ്റ്റാളില്‍ കയറുന്നവര്‍ ആരും എന്തേ ഇത്രനാളായിട്ടും നമ്മളിതൊന്നും അറിഞ്ഞില്ലെന്ന് വിചാരിക്കും.
വിജ്ഞാനത്തിനൊപ്പം ആരോഗ്യദായകമായ ഒരു പുതുവഴിയും നമ്മെ ഓര്‍മിപ്പിക്കുകയാണ് അന്നം ഔഷധം. ഇത്തരത്തിലുള്ള അറുപതോളം കളകളും മിഴാവിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടണ്ട്. നമ്മള് നശിപ്പിച്ചു കളയുന്ന കളകളില്‍ പലതും ഭക്ഷ്യധാന്യമാണെും ഔഷധമൂല്യമുള്ളതാണെന്നും ഗവേഷണത്തിലൂടെ കണ്ടെത്തിയ ഡോ. സജീവ്കുമാറാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍.
സംസ്ഥാനത്തുടനീളം നൂറോളം പ്രദര്‍ശനങ്ങളാണ് ഇതുവരെ അന്നം ഔഷധം സംഘടിപ്പിച്ചത്. ഇതൊരു ജീവിതമാര്‍ഗമായി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മിഷന് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: