കണ്ണൂര്‍: കണ്ണൂരില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 12ന് നടത്തുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തോടുളള സിപിഎം അസഹിഷ്ണുതക്കെതിരെ സിപിഎമ്മുകാരായ ഹൈന്ദവ വിശ്വാസികളില്‍ അടക്കം പ്രതിഷേധം ശക്തം. ബാലഗോകുലം ശോഭായാത്രകള്‍ നടത്തുന്ന സ്ഥലങ്ങളിലെല്ലാം അതേസമയത്ത് മറ്റ് പരിപാടികള്‍ സംഘടിപ്പിച്ചും പോലീസിനെ ഉപയോഗിച്ച് ശോഭായാത്രകള്‍ക്കും സാംസ്ക്കാരിക പരിപാടികള്‍ക്ക് അനുമതി നിഷേധിച്ചുമാണ് ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താനുളള നീക്കങ്ങള്‍.
ഹൈന്ദവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സിപിഎം നിലപാടില്‍ നാട്ടിലെങ്ങും പ്രതിഷേധമുണ്ട്. സിപിഎം പിന്തിരിയണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 40 വര്‍ഷമായി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിച്ച് വരികയാണ്. ലക്ഷക്കണക്കിന് കുട്ടികളും സ്ത്രീകളും ചേര്‍ന്ന് നടത്തുന്ന ശോഭായാത്രയ്ക്ക് പൊതുസമൂഹത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്.
കക്ഷിരാഷ്ട്രീയ ജാതിചിന്തകള്‍ക്കതീതമായി സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന ആഘോഷം കൂടിയാണ്. ആഘോഷത്തിന് ലഭിക്കുന്ന ജനപിന്തുണയും അംഗീകാരവുമാണ് സിപിഎമ്മിനെ രണ്ടു വര്‍ഷമായി പരിപാടിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ഹൈന്ദവ ഏകീകരണ പ്രവര്‍ത്തനങ്ങളെ എന്നും തകര്‍ക്കാന്‍ ശ്രമിച്ച സിപിഎം ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനും പ്രീതിപ്പെടുത്താനും വേണ്ടിയാണ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.
സമാധാനം സ്ഥാപിക്കാനായി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ യോഗത്തില്‍ കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം സമാന്തര പരിപാടികള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും സംസ്ഥാന-ജില്ലാ ഭരണകൂടങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. ഗണേശോത്സവത്തിനു നേരെ വ്യാപക അക്രമം നടത്തിയിരുന്നു.
ഹിന്ദുക്കളുടെ അവകാശത്തെ നിഷേധിക്കുന്ന നീക്കത്തിനെതിരെ പാര്‍ട്ടി അണികളിലും അംഗങ്ങള്‍ക്കിടയിലും ശക്തമായ അഭിപ്രായഭിന്നത രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: