ആറന്മുള: ലോകജനതയുടെ തന്നെ സജീവ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നായി മാറുവാന്‍ ഉത്തൃട്ടാതി ജലമേളക്ക് കഴിഞ്ഞു. ജലമേളകളുടെ നടത്തിപ്പിനായി നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്തു തീര്ക്കേണ്ടതായിട്ടുണ്ടെന്നും അനുദിനം നാശത്തിലേക്ക് പോകുന്ന പമ്പാനദിയുടെ സംരക്ഷണത്തിനായി ഒരേ മനസ്സോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഷ്ടപ്പെട്ടുപോയ പമ്പാ നദിയുടെ കൈവഴികള്‍ വീണ്ടെടുക്കേണ്ടതുണ്ടെന്നും ഇവയുടെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസാംസ്കാരിക പദ്ധതികളുടെ പട്ടികയില്‍ ആറന്മുളയുടെ സ്ഥാനം ഉറപ്പു വരുത്തുമെന്നും കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം ചുമതലയേറ്റതോടെ പള്ളിയോടസേവാസംഘത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനും ടൂറിസം രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: