കോഴിക്കോട്: മതംമാറ്റി വിവാഹം കഴിച്ച വൈക്കം സ്വദേശി അഖിലയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പണപ്പിരിവ്. കേസ് നടത്തിപ്പിന് ഭാരിച്ച ചെലവുണ്ടെന്നു പ്രചരിപ്പിച്ചാണിത്. പ്രമുഖരായ അഭിഭാഷകരാണ് ഹാജരാവുന്നതെന്നും നിയമപോരാട്ടത്തിന്റെ ഭാഗമായി സപ്തംബര്‍ 15 ന് പൊതു ധനശേഖരണം നടത്തുകയാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി നോട്ടീസിലൂടെ വിശദീകരിക്കുന്നത്.
അധ്വാനത്തിന്റെ ഒരുവിഹിതം നല്‍കണമെന്നാണ് പി.എഫ്ഐ പുറത്തിറക്കിയ നോട്ടീസ് ആവശ്യപ്പെടുന്നത്. എന്നാല്‍ അഖിലയുടെ പേരില്‍ ആരേയും പണപ്പിരിവിന് ഏല്‍പ്പിച്ചിട്ടില്ലെന്ന് അച്ഛന് അശോകന് പറഞ്ഞു. കേസ് നടത്താന്‍ മുസ്ലിം സംഘടനയോടും ആവശ്യപ്പെട്ടിട്ടില്ല. അവരുടെ പിന്തുണയും ആവശ്യമില്ല.
ഇത് ഒരു അനാവശ്യ പണപ്പിരിവാണ്. അഖിലയ്ക്കു വേണ്ടി കേസ് നടത്തുന്നത് താനാണ്. ഭാരിച്ച പണെച്ചലവും അതിനുണ്ട്. എന്നാല്‍ അതിന് ഒരു മുസ്ലിം സംഘടനയുടേയും പിന്തുണ ആവശ്യമില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: