ന്യൂദല്‍ഹി: ഓണാഘോഷം പോലെയുള്ള കൂട്ടായ്മകളിലൂടെ അന്യോന്യം മനസിലാക്കാന്‍ കഴിഞ്ഞാല്‍ ഭാരതം മാവേലിയുടെ നാടാവുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദല്‍ഹി മലയാളി അസോസിയേഷന്റെ ഓണാഘോഷം ‘പൊന്നോണ നിലാവി’നോടനുബന്ധിച്ചു സിരിഫോര്‍ട്ട് ആഡിറ്റോറിയത്തില്‍ പ്രസിഡണ്ട് സി.എ. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്, ഡി.ഡി.എ. ലാന്‍ഡ് കമ്മിഷണര്‍ സുബു. ആര് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. സി. ചന്ദ്രന്, സി. കേശവന് കുട്ടി, വിനോദിനി ഹരിദാസ്, കെ.പി.എച്ച് ആചാരി, സി.ബി. മോഹനന്, പി.എന്‍. ഷാജി, എന്‍.സി. ഷാജി, ടോണി കെ.ജെ എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ ജനറല്‍ സെക്രട്ടറി സി.എല്‍. ആന്റണി എഴുതിയ ‘ദല്‍ഹി മലയാളി അസോസിയേഷന്, ഞാനും’ എന്ന പുസ്തകത്തിന്റെ ആദ്യ പ്രതി ഡി.എം.എ.യുടെ മുന്‍ പ്രസിഡണ്ടുമാരായ കെ.പി.കെ. കുട്ടി, എ.വി. ഭാസ്കരന്, എ.ടി. സൈനുദ്ദിന്‍ എന്നിവര്‍ക്ക് കേന്ദ്രമന്ത്രിക്കു കൈമാറി.
ഉന്നത വിജയം കരസ്ഥമാക്കിയ പ്ളസ് ടു വിദ്യാര്‍ത്ഥികളായ ആര്. കെ. പുരം ഏരിയയിലെ അഞ്ജിതാ ഗോപീകൃഷ്ണന് (സയന്‍സ് 95.2%), മയൂര്‍ വിഹാര്‍ ഫേസ്1 ഏരിയയിലെ സുകന്യാ നമ്പ്യാര്‍, വസുന്ധരാ എന്‍ക്ലേവ് ഏരിയയിലെ സാന്ദ്രാ പ്രകാശ് (ഹ്യുമാനിറ്റീസ് 97% വീതം), ആര്.കെ. പുരം ഏരിയയിലെ ജാക്സണ് ജി.എസ് (കോമേഴ്സ് 93.4%) എന്നിവര്‍ക്ക് സലില്‍ ശിവദാസ് മെമ്മോറിയല്‍ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: