മാനന്തവാടി: കല്ലുമൊട്ടംകുന്ന് ഉദയാ ലൈബ്രറി ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഞായറാഴ്ച ഒരു മണിക്ക് വായനശാലയ്ക്കു സമീപത്തെ ഉദയാ നഗറിൽ അഖിലവയനാട് വടംവലി മത്സരം നടത്തും. ഒന്നാം സ്ഥാനം നേടുന്ന ടീമിനു 10001 രൂപ ക്യാഷ് പ്രൈസ് നൽകും. രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 5001, 3001 രൂപ നൽകും. ആദ്യ പത്തു സ്ഥാനങ്ങളിലെത്തുന്നവർക്ക് സമ്മാനങ്ങൾ നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ പേരു രജിസ്റ്റർ ചെയ്യണം. ഫോൺ: 9747853117, 9846231628.
പ്രതികരിക്കാൻ ഇവിടെ എഴുതുക: