തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെയും നെയ്യാറ്റിന്‍കര നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ചിരിക്കുന്ന നെയ്യാര്മേളയോടനുബന്ധിച്ച് പ്രഥമ നെയ്യാര്‍ മാധ്യമ പുരസ്കാരം നല്‍കും. 25 വിഭാഗങ്ങളിലായി ടിവി, റോഡിയോ രംഗത്ത് മികവ് പുലര്‍ത്തുന്ന പരിപാടികള്‍ക്കും അവതാരകര്‍ക്കും ഒപ്പം നടീനടന്മാര്ക്കുമാണ് പുരസ്കാരങ്ങള്‍ നല്‍കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10ന് വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍, സാംസ്കാരിക നായകര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരങ്ങള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ബി. ഹീബ, നെയ്യാര്‍മേള ജനറല്‍ കണ്‍വീനര്‍ എം. ഷാനവാസ്, ജൂറി ചെയര്മാന് ഡോ. വെങ്ങാനൂര്‍ ബാലകൃഷ്ണന്, ടി.എസ്. സതികുമാര്‍, പ്രദീപ് മരുതത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: