പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കായി പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി സൗജന്യമായി നല്കിയ ഒരേക്കര്‍ ഭൂമി ഉള്‍പ്പടെ രണ്ടേക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന് നടത്തി. കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരിലാണ് രേഖകള്‍ രജിസ്ട്രേഷന് ചെയ്ത് നല്‍കിയത്. കുടിയേറ്റ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമായാണ് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കായി ഭൂമി കൈമാറിയതെന്ന് ബിഷപ് പറഞ്ഞു. പെരിക്കല്ലൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നടന്ന രജിസ്ട്രേഷന് ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും പങ്കെടുത്തു. പുല്‍പ്പള്ളി സബ് രജിസ്ട്രാര്‍ ഷാജിയുടെ നേതൃത്വത്തിലായിരുന്നു രജിസ്ട്രേഷന്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് അധ്യക്ഷത വഹിച്ചു. പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. സുനില്‍ പാറയ്ക്കല്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: