വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാക്കി യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യം സെമിഫൈനലില്‍.
സാനിയ മിര്‍സയും ചൈനീസ് താരം ഷുവായി പെംഗും അടങ്ങിയ സഖ്യം ടിമിയ ബാബോസ്- ആന്ദ്രേ ഹവാകോവ ജോഡിയെ പരാജയപ്പെടുത്തിയാണ് അവസാന നാലിലെത്തിയത്. സ്കോര്‍: 7-6, 6-4.
ഒരു മണിക്കൂറും 56 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് നാലാം സീഡായ സാനിയ സഖ്യം വിജയം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: