Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ സ്‌ഫോടന പരമ്പര: താഹിറിനും ഫിറോസിനും വധശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 01:42 am IST
in India

മുംബൈ: ഇന്ത്യയെ നടുക്കിയ 1993ലെ മുംബൈ ബോംബ് സ്‌ഫോടന പരമ്പരയിലെ സൂത്രധാരന്മാരില്‍ രണ്ടു പേര്‍ക്ക് വധശിക്ഷ. താഹിര്‍ മര്‍ച്ചന്റ്, ഫിറോസ് ഖാന്‍ എന്നിവരെയാണ് മുംബൈയിലെ പ്രത്യേക ടാഡ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. അധോലോക കുറ്റവാളി അബു സലിം, കരിമുള്ളഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും റിയാസ് സിദ്ദിഖിക്ക് 10 വര്‍ഷം തടവുമാണ് ശിക്ഷ.

1993 മാര്‍ച്ച് 12നാണ് മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായത്. 257 പേര്‍ കൊല്ലപ്പെട്ടു, 713 പേര്‍ക്ക് പരിക്കേറ്റു. കേസിലെ രണ്ടാം ഘട്ട വിചാരണയാണിത്. ആദ്യത്തേത് 2006ല്‍ പൂര്‍ത്തിയായിരുന്നു. 123 പേര്‍ വിചാരണ നേരിട്ടതില്‍ 100 പേരെ ശിക്ഷിച്ചു. സ്‌ഫോടന പരമ്പരയിലെ സൂത്രധാരന്‍ യാക്കൂബ് മേമനെ വധശിക്ഷയ്‌ക്കു വിധിച്ചു. 2015ല്‍ യാക്കൂബിന്റെ വധശിക്ഷ നടപ്പാക്കി.

കഴിഞ്ഞ ജൂണ്‍ 16നാണ് രണ്ടാമത്തെ വിചാരണ നടപടികള്‍ തുടങ്ങിയത്. 2006- 2010 കാലഘട്ടത്തില്‍ അറസ്റ്റിലായ ഏഴു പേരാണ് വിചാരണ നേരിട്ടത്. സിബിഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദീപക് സാല്‍വിയുടെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. ഇവരില്‍ പ്രധാന സൂത്രധാരനായിരുന്ന മുസ്തഫ ദോസ വിചാരണയ്‌ക്കിടെ മരിച്ചു. പ്രതി ചേര്‍ക്കപ്പെട്ട ക്വയാം ഷെയ്ഖിനെ നേരത്തെ തന്നെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ദുബായില്‍ നിന്ന് ആയുധങ്ങള്‍ കടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.

വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. താഹിറിനും ഫിറോസിനും കരിമുള്ളയ്‌ക്കും വധശിക്ഷ നല്‍കണമെന്നും അബു സലിമിന് ജീവപര്യന്തം നല്‍കണമെന്നുമാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദീപക് സാല്‍വി ആവശ്യപ്പെട്ടത്.

2005ല്‍ പോര്‍ച്ചുഗല്‍ അബു സലിമിനെ ഇന്ത്യക്ക് വിട്ടുനല്‍കിയപ്പോള്‍ വച്ച നിബന്ധനയാണ് സലിമിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. ഇന്ത്യയില്‍ ഇയാള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പോര്‍ച്ചുഗല്‍ കോടതി നിര്‍ദേശിച്ചിരുന്നു.

വധശിക്ഷ ലഭിച്ച താഹിര്‍ ഗൂഢാലോചന നടത്തിയവരില്‍ പ്രധാനിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പ്രതികളില്‍ പലരെയും പാക്കിസ്ഥാനില്‍ അയച്ച് പരിശീലനം നല്‍കിയത് താഹിറായിരുന്നു. ദുബായിലിരുന്നാണ് ഇയാള്‍ ഇതെല്ലാം നിയന്ത്രിച്ചത്. സ്‌ഫോടനം നടത്താന്‍ ആവശ്യമായ പണം സമാഹരിച്ചതും ആയുധങ്ങള്‍ സംഘടിപ്പിച്ചതും ഇയാളായിരുന്നുവെന്നും കോടതി കണ്ടെത്തി. ഗൂഢാലോചനയിലെ പ്രധാന പങ്കാളിയാണ് ഫിറോസ് ഖാനെന്നും ഇയാളാണ് സ്‌ഫോടകവസ്തുക്കള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കിയതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദവും കോടതി ശരിവച്ചു.

അതേസമയം, അബു സലിമിനെ ശിക്ഷിക്കരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇയാളെ വിട്ടു നല്‍കുമ്പോള്‍ 25 വര്‍ഷത്തില്‍ കൂടുതല്‍ ജയിലിലിടില്ലെന്ന് ഇന്ത്യ സമ്മതിച്ചുവെന്നായിരുന്നു അഭിഭാഷകന്റെ വാദം. മുംബൈയിലെ ഒരു കെട്ടിട നിര്‍മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് ഇപ്പോള്‍ അബു സലിം.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം, സഹോദരന്‍ അനീസ് ഇബ്രാഹിം, മുസ്തഫ ദോസയുടെ സഹോദരന്‍ മുഹമ്മദ് ദോസ, ടൈഗര്‍ മേമന്‍ തുടങ്ങി 32 പേരെയാണ് കേസില്‍ ഇനി പിടികൂടാനുള്ളത്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.