വളപട്ടണം: അനധികൃത പണമിടപാട് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നാറാത്തെ ബാലകൃഷ്ണന് എന്ന കരടി ബാലകൃഷ്ണനെയാണ്(57) വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാമ്പള്ളിയിലെ പെട്രോള്‍ പമ്പ് ഉടമകളായ മഹേഷ്-റബീന ദമ്പതികളുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ വര്‍ഷം ബാലകൃഷ്ണന്റെ കയ്യില്‍ നിന്നും ഇവര്‍ ബിസിനസ്സ് ആവശ്യത്തിനായി 12 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പലിശയും കൂട്ടുപലിശയുമായി 22 ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന് കുബേര പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: