കോഴഞ്ചേരി: ആറന്മുള ഉത്രട്ടാതി ജലോല്‍സവത്തില്‍ വൈവിധ്യമാര്‍ന്ന മത്സര രീതികളുണ്ടായിട്ടുണ്ട്. ഇത്തവണത്തെ മത്സരത്തിന് ഒന്നുമുതല്‍ 14 വരെയുള്ള പാദങ്ങളിലെ മത്സരത്തില്‍ ഗ്രൂപ്പുകളെ വിജയികളായി പ്രഖ്യാപിക്കുന്നതിന് പകരം ഓരോ പള്ളിയോടങ്ങളുടെയും പ്രകടനമാണ് വിലയിരുത്തുന്നത്. ഇതിനായി പള്ളിയോടങ്ങള്‍ പുറപ്പെടുന്ന പരപ്പുഴക്കടവ് മുതല്‍ സത്രക്കടവ് വരെ മൂന്നിടത്തായി സമയം നിരീക്ഷിക്കും. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷിങ്ങ് പോയിന്റിലെത്തിയ നാല് വീതം പള്ളിയോടങ്ങളെ എ, ബി ഗ്രൂപ്പുകളില്‍ നിന്നും തിരഞ്ഞെടുക്കും. എ ബാച്ചിലെയും ബി ബാച്ചിലെയും തിരഞ്ഞെടുക്കപ്പെട്ട നാല് പള്ളിയോടങ്ങളാണ് ഓരോ ബാച്ചിലും ഫൈനല്‍ മത്സരം കാഴ്ചവയ്ക്കുന്നത്. ഫൈനലില്‍ ഏറ്റവും കുറഞ്ഞ സമയത്ത് ഫിനിഷിംഗ് പോയിന്റിലെത്തുന്ന പള്ളിയോടങ്ങളില്‍ നിന്ന് യഥാക്രമം ഒന്ന് മുതല്‍ നാല് വരെയുള്ള സ്ഥാനക്കാരെ തിരഞ്ഞെടുക്കും. ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് പള്ളിയോടങ്ങളുടെ സമയക്രമത്തിന് താഴെയെത്തുന്ന നാല് പള്ളിയോടങ്ങളെ അഞ്ച് മുതല്‍ ഏട്ട് വരെയുള്ള സ്ഥാനക്കാരായി ഓരോ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കും. കൂടാതെ പാരമ്പര്യത്തനിമയില്‍ പാടിത്തുഴയുന്ന ഗ്രൂപ്പുകള്‍ക്ക് എ ബാച്ചിലും ബി ബാച്ചിലും പ്രത്യേക സമ്മാനങ്ങളുണ്ട്. മികച്ച ചമയത്തിന് ഓരോ ബാച്ചില്‍ നിന്നും ഓരോ പള്ളിയോടങ്ങളെ തിരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: