കല്‍പ്പറ്റ:മുതിര്‍ന്ന മാധ്യമ – സാമൂഹ്യ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നാടെങ്ങും പ്രതിഷേധം. കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രകടനം നടത്തി.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസ്ക്ലബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്, സെക്രട്ടരി പി ഒ ഷീജ, ഇല്യാസ്, ജംഷീര്‍ എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് വിജയ പമ്പ് പരിസരത്ത് ചേര്‍ന്ന പ്രതിഷേധ പൊതുയോഗം സി കെ ശശീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.പ്രസ് ക്ലബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന് അധ്യക്ഷനായിരുന്നു. ഒ കെ ജോണി, പി പി ആലി, പി കെ അബൂബക്കര്‍, ടി സുരേഷ്ചന്ദ്രന്‍, വിജയന് ചെറുകര, പി എം ജോയി, എന്‍ ഒ ദേവസ്യ, സാം പി മാത്യു, അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടരി പി ഒ ഷീജ സ്വാഗതവും എം ശ്രീജിത് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: